ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം, ആറ് പേർ കൊല്ലപ്പെട്ടു

തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായും പ്രാദേശിക അധികാരികള്‍ പറഞ്ഞു.

New Update
Untitled

ഗാസ: ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ആക്രമണം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  നിര്‍ദ്ദേശിക്കുകയും ഹമാസ് സമാധാനത്തിന് തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സംഭവം.

Advertisment

ഗാസ സിറ്റിയിലെ ഒരു വീട്ടില്‍ ഇസ്രായേല്‍ നടത്തിയ ഒരു ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായും തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായും പ്രാദേശിക അധികാരികള്‍ പറഞ്ഞു.


ഹമാസിന്റെ പ്രതികരണത്തെത്തുടര്‍ന്ന് ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്ന ട്രംപിന്റെ ഗാസ പദ്ധതിയുടെ ആദ്യ ഘട്ടം 'ഉടനടി നടപ്പിലാക്കാന്‍' ഇസ്രായേല്‍ തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ആക്രമണങ്ങള്‍ ഉണ്ടായത്. 

Advertisment