സമാധാന കരാർ പ്രഖ്യാപനത്തിനു ശേഷം ഇസ്രായേൽ ആക്രമണത്തിൽ 30 ഗാസ നിവാസികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

സമാധാന കരാറിന് മധ്യസ്ഥത വഹിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ മിഡില്‍ ഈസ്റ്റ് സന്ദര്‍ശിക്കുമെന്ന് പറഞ്ഞു. 

New Update
Untitled

ഗാസ: ബുധനാഴ്ച ഇസ്രായേലും ഹമാസും വെടിനിര്‍ത്തലിന് സമ്മതിച്ചതിനുശേഷം ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 30 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

വടക്കന്‍ ഗാസയിലെ അല്‍-സബ്ര പരിസരത്ത് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 40-ലധികം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും ആറ് പേര്‍ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. 


'ബുധനാഴ്ച വൈകുന്നേരം മുതല്‍ ആകെ 30 പലസ്തീനികള്‍ കൊല്ലപ്പെട്ടു,' പ്രാദേശിക അല്‍-ഷിഫ ആശുപത്രി ഡയറക്ടര്‍ ഡോ. മുഹമ്മദ് അബു സാല്‍മിയ സിഎന്‍എന്നിനോട് പറഞ്ഞു. 

'ഒരു ഹമാസ് തീവ്രവാദ സെല്ലിനെ ആക്രമിച്ചു' എന്ന് പറഞ്ഞ് ഇസ്രായേല്‍ പ്രതിരോധ സേന ആക്രമണത്തെ ന്യായീകരിച്ചു. ഒരു പ്രസ്താവനയില്‍, സെല്‍ 'ഐഡിഎഫ് സൈനികര്‍ക്ക് വളരെ അടുത്തായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും' 'ഉടനടി ഭീഷണി' ഉയര്‍ത്തുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 


ഗാസയിലെ രണ്ട് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇസ്രായേലും ഹമാസും നേരത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചിരുന്നു. കരാറിന്റെ ഭാഗമായി, വെടിനിര്‍ത്തല്‍ നിലവില്‍ വന്ന് 72 മണിക്കൂറിനുള്ളില്‍ ജീവനോടെയുള്ള 20 ഇസ്രായേലി ബന്ദികളെ ഹമാസ് മോചിപ്പിക്കും. അതുപോലെ, ഇസ്രായേല്‍ ജയിലിലുള്ള പലസ്തീന്‍ തടവുകാരെയും മോചിപ്പിക്കും.


സമാധാന കരാറിന് മധ്യസ്ഥത വഹിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ മിഡില്‍ ഈസ്റ്റ് സന്ദര്‍ശിക്കുമെന്ന് പറഞ്ഞു. 

'ബാക്കിയുള്ള എല്ലാ ബന്ദികളെയും തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മോചിപ്പിക്കണം. അവരെ തിരികെ കൊണ്ടുവരുന്നത് സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്... ഞാന്‍ ഒരു യാത്ര നടത്താന്‍ പോകുന്നു. ഞങ്ങള്‍ അവിടെ എത്താന്‍ ശ്രമിക്കും. ഞങ്ങള്‍ സമയക്രമം, കൃത്യമായ സമയം എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്നു,' അദ്ദേഹം പറഞ്ഞു.

Advertisment