Advertisment

ഹ​​​മാ​​​സി​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള ബ​​​ന്ദി​​​ക​​​ളി​​​ൽ മൂ​​​ന്നി​​​ലൊ​​​ന്നും മ​​​രി​​​ച്ചി​​​രിക്കാമെന്ന് ഇ​​​സ്രേ​​​ലിസർക്കാർ; ഗാ​​​സ​​​യി​​​ലേ​​​ക്കു പ​​​ല​​​സ്തീ​​​ൻ ഭീ​​​ക​​ര​​​വാ​​​ദി​​​ക​​​ൾ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത് 251 പേ​​​രെ​​​

New Update
B

ടെ​​​ൽ അ​​​വീ​​​വ്: ​​​ഹ​​​മാ​​​സി​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള ബ​​​ന്ദി​​​ക​​​ളി​​​ൽ മൂ​​​ന്നി​​​ലൊ​​​ന്നും മ​​​രി​​​ച്ചി​​​രി​​​ക്കാ​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ഗ​​​മ​​​നം.

Advertisment

ഒ​​​ക്ടോ​​​ബ​​​ർ ഏ​​​ഴി​​​നു തെ​​​ക്ക​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ പ​​​ല​​​സ്തീ​​​ൻ ഭീ​​​ക​​ര​​​വാ​​​ദി​​​ക​​​ൾ 251 പേ​​​രെ​​​യാ​​​ണു ഗാ​​​സ​​​യി​​​ലേ​​​ക്കു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്. ന​​​വം​​​ബ​​​റി​​​ലെ ഒ​​​രാ​​​ഴ്ച നീ​​​ണ്ട വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​ൽ നൂ​​​റി​​​ല​​​ധി​​​കം പേ​​​ർ മോ​​​ചി​​​ത​​​രാ​​​യി​​​രു​​​ന്നു. 120 പേ​​​ർ ഗാ​​​സ​​​യി​​​ൽ ബ​​​ന്ദി​​​ക​​​ളാ​​​യി തു​​​ട​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് ഇ​​​സ്രേ​​​ലി സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ൽ 43 പേ​​​ർ മ​​​രി​​​ച്ചി​​​രി​​​ക്കാ​​​മെ​​​ന്ന് അ​​​നു​​​മാ​​​നി​​​ക്കു​​​ന്നു.

ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​വ​​​ര​​​ങ്ങ​​​ള​​​ട​​​ക്കം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് അ​​​നു​​​മാ​​​ന​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. മ​​​ര​​​ണ​​​സം​​​ഖ്യ ഇ​​​തി​​​ലും കൂ​​​ടാ​​​മെ​​​ന്നും ചി​​​ല ഇ​​​സ്രേ​​​ലി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ക​​​രു​​​തു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

ഇ​​​സ്രേ​​​ലി വ്യോ​​​മാ​​​ക്ര​​​മ​​​ണം തു​​​ട​​​ർ​​​ന്നാ​​​ൽ ബ​​​ന്ദി​​​ക​​​ളെ വ​​​ധി​​​ക്കു​​​മെ​​​ന്നു ഹ​​​മാ​​​സ് നേ​​​ര​​​ത്തേ ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​സ്രേ​​​ലി വ്യോ​​​മാ​​​ക്ര​​​മണ​​​ത്തി​​​ൽ പ​​​ല ബ​​​ന്ദി​​​ക​​​ളും കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യും ഹ​​​മാ​​​സ് പി​​​ന്നീ​​​ട് പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.

ഗാ​​​സ​​​യി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ച്ച ബ​​​ന്ദി​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ചി​​​ല​​​രു​​​ടെ മ​​​ര​​​ണം കൊ​​​ല​​​പാ​​​ത​​​ക​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​ക​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

നാ​​​ലു ബ​​​ന്ദി​​​ക​​​ൾ​​കൂ​​​ടി മ​​​രി​​​ച്ച​​​താ​​​യി ഇ​​​സ്രേ​​​ലി​​ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ചെ​​​യിം പെ​​​റി (79), യോ​​​റാം മെ​​​റ്റ്സ്ഗ​​​ർ (80), അ​​​മി​​​രാം കൂ​​​പ്പ​​​ർ (85), ബ്രി​​​ട്ടീ​​​ഷ് -ഇ​​​സ്രേ​​​ലി പൗ​​​ര​​​ൻ ന​​​ദാ​​​വ് പോ​​​പ്പ്ൾ​​​വെ​​​ൽ (51) എ​​​ന്നി​​​വ​​​രു​​​ടെ മ​​​ര​​​ണ​​​മാ​​​ണു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

Advertisment