ഗാസ പിടിച്ചെടുക്കാനുള്ള നടപടി വേഗത്തിലാക്കി ഇസ്രായേൽ. ഗാസ സിറ്റിയില്‍ സൈന്യത്തെ വിന്യസിച്ച് നെതന്യാഹു

ഗാസ സിറ്റിയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താനാണ് ഇസ്രായേല്‍ പദ്ധതിയിടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

New Update
Untitled

ടെല്‍അവീവ്: ഗാസ പിടിച്ചെടുക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി ഇസ്രായേല്‍. ഗാസ സിറ്റിയില്‍ നിന്ന് ജനങ്ങള്‍ ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ദേശം നല്‍കി. ജെറുസലേമില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.


Advertisment

ഗാസ നിവാസികളോട് ഞാന്‍ പറയുന്നു. നിങ്ങള്‍ ഞാന്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കണം. നിങ്ങള്‍ ഇപ്പോള്‍ തന്നെ അവിടം വിടണം. ഇതൊരു മുന്നറിയിപ്പാണ്- നെതന്യാഹു പറഞ്ഞു. ഗാസ സിറ്റിയില്‍ സൈന്യത്തെ വിന്യസിച്ചതായും നെതന്യാഹു പറഞ്ഞു.


ഗാസ സിറ്റിയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താനാണ് ഇസ്രായേല്‍ പദ്ധതിയിടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ജെറുസലേമില്‍ ഉണ്ടായ വെടിവെയ്പ്പില്‍ ആറ് പേരാണ് കൊല്ലപ്പെട്ടത്. 

Advertisment