/sathyam/media/media_files/2025/06/01/4x8Q49dF1WC4dIoru2Er.jpg)
ഗാസ: ഗാസ പിടിച്ചെടുക്കാനായി കരയുദ്ധം ശക്തമാക്കി ഇസ്രയേല്‍. കരയാക്രമണം ശക്തിയാര്‍ജിച്ചതോടെ പലസ്തീനികള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ്. ഗാസയുടെ ഭൂപടം ചുരുങ്ങുമെന്നും തീരത്തെ ഒരു ചെറിയ തുരുത്തായി മാറ്റുമെന്നുമാണ് ഐഡിഎഫിന്റെ ഭീഷണി.
ഒറ്റ ദിവസം മാത്രം ഇസ്രയേല്‍ ആക്രമണത്തില്‍ 60ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കരയുദ്ധം ആരംഭിച്ച വിവരം ഇസ്രയേല്‍ സൈന്യത്തിന്റെ ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് കരയുദ്ധം ആരംഭിച്ച വിവരം പങ്കുവെച്ചത്.
ഇസ്രയേല്‍ ഗാസയില്‍ നടത്തുന്നത് വംശഹത്യയാണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് കരയുദ്ധം ആരംഭിച്ചത്. ഗാസ മുനമ്പിനെ വിവിധ ഭാഗങ്ങളായി തിരിച്ച് സൈനിക നടപടി ആരംഭിച്ചതായാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയത്. കരയുദ്ധം കൂടി ആരംഭിച്ചതോടെ കൂട്ടകുരുതിക്കാണ് ഇസ്രയേല്‍ ലക്ഷ്യം വെക്കുന്നത്.
ഇസ്രയേലാണ് ഗാസയില്‍ വംശഹത്യക്ക് പിന്നിലെന്ന് തെളിയിക്കുന്ന സാഹചര്യതെളിവുകള്‍ കമ്മീഷന് ലഭിച്ചിട്ടുണ്ടെന്നും വംശഹത്യക്ക് പിന്നില്‍
ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍പ്രതിരോധ മന്ത്രി യോഗ് ഗാലന്റ് ഉള്‍പ്പെടെയുള്ള ഉന്നതരാണെന്നും യുഎന്‍ ഇന്‍ഡിപെന്റന്‍ഡ് ഇന്റര്‍നാഷണല്‍ കമ്മീഷന്‍ വക്താവ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.