ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല പിടിച്ചെടുത്തതിൽ ഇസ്രയേലിനെതിരെ ലോക വ്യാപക പ്രതിഷേധം

ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ലക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് നൂറുകണക്കിന് ആളുകൾ ഇസ്താംബൂളിലെ യുഎസ് കോൺസുലേറ്റിന് പുറത്ത് തടിച്ചുകൂടി

New Update
1001293292

ഗസ്സ: ദുരിതംപേറുന്ന ഗസ്സയിലെ ഫലസ്തീൻ ജനതക്ക് അവശ്യവസ്തുക്കളുമായി പുറപ്പെട്ട ഗ്ലോബൽ സുമുദ് ഫ്ലോട്ടിലയെ തടഞ്ഞ് ഇസ്രയേൽ നാവികസേന.

Advertisment

ഫ്ലോട്ടിലയിലെ 13 ബോട്ടുകൾ പിടിച്ചെടുത്തു. ബോട്ടുകൾക്ക് നേരെ ഇസ്രായേൽ ജലപീരങ്കി ഉപയോഗിച്ചതായും റിപ്പോർട്ട്.

പല ബോട്ടുകളും ഗസ്സ തീരത്തേക്ക് നീങ്ങുന്നത് തുടരുന്നു. അതേസമയം, ഫ്ലോട്ടില്ല കപ്പൽ പിടിച്ചെടുത്തതിനെതിരെ ലോക നഗരങ്ങളിൽ വ്യാപക പ്രതിഷേധം.

സുമൂദ് ഫ്ലോട്ടില്ലയെ തടഞ്ഞതിൽ പ്രതിഷേധിച്ച് ഇറ്റലി തലസ്ഥാനം റോമിൽ നിരവധി പേർ ഒത്തുകൂടിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

 ഫ്ലോട്ടില്ലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറ്റാലിയൻ യൂണിയനുകൾ വെള്ളിയാഴ്ച പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തു.

 കപ്പലുകൾ ഇസ്രായേൽ തടഞ്ഞുവച്ചുവെന്ന റിപ്പോർട്ടുകളെത്തുടർന്ന് നിരവധി നഗരങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നു.

 തെക്കൻ നഗരമായ നേപ്പിൾസിൽ പ്രകടനക്കാർ പ്രധാന റെയിൽവേ സ്റ്റേഷനിലെ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു.

ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ലക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് നൂറുകണക്കിന് ആളുകൾ ഇസ്താംബൂളിലെ യുഎസ് കോൺസുലേറ്റിന് പുറത്ത് തടിച്ചുകൂടി.

 ബാഴ്‌സലോണയിൽ ഇസ്രായേലി കോൺസുലേറ്റിന് പുറത്ത് നൂറുകണക്കിന് ആളുകൾ റാലി നടത്തി.

ബെർലിനിലും, പ്ലേസ് ഡി ലാ ബോഴ്‌സിലും ബ്രസൽസിലും സമാനമായ പ്രകടനങ്ങൾ നടന്നു. ലണ്ടനിലെ ആക്ടിവിസ്റ്റുകൾ വ്യാഴാഴ്ച പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചു

Advertisment