/sathyam/media/media_files/2025/10/02/1499778-g-2025-10-02-18-13-28.webp)
ഗസ്സ: ഗ്ലോബൽ സുമൂദ് ഫ്‌ലോട്ടില്ലയിലെ 39 കപ്പലുകൾ ഇസ്രായേൽ പിടിച്ചെടുത്തു. നാനൂറോളം സന്നദ്ധ പ്രവർത്തകരെ ഇസ്രായേൽ തട്ടിക്കൊണ്ടുപോയി. സംഘത്തിലെ ചില കപ്പലുകൾ ഗസ്സ തീരത്തേക്ക് നീങ്ങുന്നു.
മൈക്കനോ എന്ന കപ്പൽ ഗസ്സയുടെ തീരത്തോട് അടുത്തിരുന്നു. ഗസ്സയുടെ സമുദ്രാതിർത്തിയിലേക്ക് കപ്പലിന് പ്രവേശിക്കാനായിരുന്നെങ്കിലും ഇസ്രായേൽ പിടിച്ചെടുക്കുകയായിരുന്നു.
കപ്പൽ പിടിച്ചെടുത്ത ഇസ്രായേൽ നടപടിക്കെതിരെ ലോകവ്യാപക പ്രതിഷേധമാണുയരുന്നത്. അവശ്യസാധനങ്ങളുമായാണ് ഗ്ലോബൽ സുമൂദ് ഫ്‌ലോട്ടില്ല ഗസ്സയിലേക്ക് തിരിച്ചത്.
ഗ്രേറ്റ തുംബെർഗ് അടക്കമുള്ള ആക്ടിവിസ്റ്റുകളും സാമൂഹിക പ്രവർത്തകരുമടക്കമുള്ളവരെ ഇസ്രായേൽ തടങ്കലിലാക്കിയിരിക്കുകയാണ്.
അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിലെ ഐറിസ് തെരുവിൽ ആക്ടിവിസ്റ്റുകൾ പ്രതിഷേധ സംഗമം നടത്തി. യൂറോപ്പ്യൻ രാജ്യങ്ങളിലടക്കം ഇസ്രായേലിന്റെ നടപടിക്കെതിരെ പ്രതിഷേധമുയരുകയാണ്.