/sathyam/media/media_files/gGhoWngtXtaAs3iF6sgl.jpg)
ഗാസ: ഗാസയിലെ ഡസൻ കണക്കിന് രക്തസാക്ഷികളുടെ ആന്തരികാവയവങ്ങൾ ഇസ്രയേൽ മോഷ്ടിച്ച സംഭവത്തിൽ അന്താരാഷ്ട്ര അന്വേഷണ സമിതി രൂപീകരിക്കണമെന്ന് യൂറോ-മെഡ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒക്‌ടോബർ 7 മുതൽ ഗാസ മുനമ്പിൽ നടന്ന യുദ്ധത്തിൽ ഡസൻ കണക്കിന് ഫലസ്തീനിയൻ രക്തസാക്ഷികളുടെ മൃതദേഹങ്ങൾ സയണിസ്റ്റ് ശത്രു സൈന്യം കവർന്നതിനും, അവരിൽ നിന്ന് അവയവങ്ങൾ മോഷ്ടിച്ചതിനും എതിരേ ഒരു സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ സമിതി രൂപീകരിക്കണമെന്ന് യൂറോ-മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റ്‌സ് മോണിറ്റർ ആവശ്യപ്പെട്ടു.
ഗാസയിലെ ഷിഫ മെഡിക്കൽ കോംപ്ലക്‌സ്, വടക്കൻ ഗാസ മുനമ്പിലെ ഇന്തോനേഷ്യൻ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്ന് രക്തസാക്ഷികളുടെ മൃതദേഹങ്ങൾ ഇസ്രയേൽ സൈന്യം പിടിച്ചെടുത്തത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ശത്രുക്കൾ ഇപ്പോഴും ഡസൻ കണക്കിന് രക്തസാക്ഷികളുടെ മൃതദേഹങ്ങൾ കൈവശം വയ്ക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ഗാസയിലെ ഡോക്ടർമാർ വിട്ടുകിട്ടിയ ശേഷം ചില മൃതദേഹങ്ങളിൽ ദ്രുതപരിശോധന നടത്തുകയും കോർണിയ പോലുള്ള അവയവങ്ങൾ മോഷണം പോയത് ശ്രദ്ധയിൽപ്പെടുകയും ചെയ്തു. കണ്ണും കോക്ലിയയും കരൾ, വൃക്കകൾ, ഹൃദയം തുടങ്ങിയ സുപ്രധാന അവയവങ്ങളും ഇസ്രയേൽ രക്തസാക്ഷികളുടെ ശരീരങ്ങൾ തുരന്നെടുത്തു.
പലസ്തീൻ രക്തസാക്ഷികളുടെ മൃതദേഹങ്ങൾ കൈവശം വയ്ക്കുന്നതിലും അവ പിടിച്ചു വയ്ക്കുന്നതിലും ഇസ്രയേലിന് ഒരു നീണ്ട ചരിത്രമുണ്ടെന്ന് യൂറോമെഡ് ചൂണ്ടിക്കാട്ടി.
വെസ്റ്റ്ബാങ്ക് നിവാസികളിൽ നിന്ന് രക്തസാക്ഷികളുടെ മൃതദേഹങ്ങൾ സയണിസ്റ്റ് അധികാരികൾ ബോധപൂർവം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ വൈകിപ്പിക്കുന്നതായി മുൻപ് പരാതികൾ ഉയർന്നത് നേരത്തെ നിരീക്ഷിച്ചിരുന്നതായി യൂറോമെഡ് പ്രസ്താവിച്ചു.
കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ മൃതദേഹങ്ങൾ കൈവശം വയ്ക്കുന്നതിനും അവരുടെ അവയവങ്ങൾ മോഷ്ടിക്കുന്നതിനുമുള്ള ന്യായീകരണ നിയമങ്ങൾ സൃഷ്ടിക്കാൻ അനുവദിക്കുന്ന 2019-ലെ “ഇസ്രായേലി സുപ്രീം കോടതിയുടെ" വിധി ഉൾപ്പെടെ ഈ ക്രൂരത നിയമവിധേയമാക്കാൻ സയണിസ്റ്റ് സ്ഥാപനം സമീപ വർഷങ്ങളിൽ നിരവധി മാർഗ്ഗങ്ങൾ അവലംബിച്ചതായി അവർ എടുത്തുപറഞ്ഞു.
സൈനിക ഭരണാധികാരി ഫലസ്തീൻ മൃതദേഹങ്ങൾ കൈവശം വയ്ക്കുകയും 'നമ്പർ ശ്മശാനങ്ങൾ' എന്നറിയപ്പെടുന്ന ശ്മശാനങ്ങളിൽ രഹസ്യമായി സംസ്കരിക്കുകയും ചെയ്യുന്നു. ഈ രഹസ്യ ശ്മശാനങ്ങളെയും, ഇസ്രയേലിൻ്റെ അവയവ മോഷണത്തെയും സൂചിപ്പിച്ചു കൊണ്ടാണ് പോരാട്ട വേളകളിൽ ഫലസ്തീനികൾ " തങ്ങൾ വെറും നമ്പറുകൾ അല്ല" എന്ന മുദ്രാവാക്യം മുഴക്കുന്നത്.
2021 അവസാനത്തോടെ, സയണിസ്റ്റ് നെസെറ്റ് (ഇസ്രയേൽ പാർലമെന്റ്) മരിച്ച ഫലസ്തീനികളുടെ ശരീരം കൈവശം വക്കാൻ ഇസ്രയേലി പോലീസിനും സൈന്യത്തിനും അധികാരം നൽകുന്ന നിയമനിർമ്മാണവും നടത്തിയിരുന്നു. ഇസ്രയേലിൻ്റെ നിഗൂഢ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര അവയവക്കടത്ത് മാഫിയകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
നേരത്തെ റെഡ്ക്രോസ് നേതൃത്വത്തിൽ ഉള്ള രക്തദാന ക്യാമ്പുകളിൽ ശേഖരിക്കപ്പെടുന്ന രക്തത്തിൽ നിന്ന് പ്ലേറ്റ്‌ലറ്റ് ഉൾപ്പെടെ അമൂല്യമായ ഘടകങ്ങൾ വേർതിരിച്ചു വിൽക്കപ്പെടുന്നതായും റെഡ്ക്രോസ് നേതൃത്വം ഫ്രീമേസൺ പ്രസ്ഥാനത്തിൻ്റെ തലവൻ റോത്ചിൽഡിൻ്റെ നിയന്ത്രണത്തിൽ ആണെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us