ഗസ്സ: വെടിനിർത്തൽ ചർച്ചക്കിടയിലും ഗസ്സയിൽ പരക്കെ ഇസ്രായേൽ ആക്രമണം. 24 മണിക്കൂറിനിടെ ഗസ്സയിൽ കൊല്ലപ്പെട്ടവർ 77 ആയി.
സെൻട്രൽ ഗസ്സയിലെ നുസൈറാത്, സുവൈദ, മഗാസി, ദൈർ അൽ ബലാഹ് എന്നിവിടങ്ങളിലെ ആക്രമണത്തിൽ ഡസനിലേറെ സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു.
ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികകളുടെ എണ്ണം 45,581 ആയി. 1,08,438 പേർക്ക് പരിക്കേറ്റു.
വെടിനിർത്തൽ ചർച്ചക്കായി രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ്, ആഭ്യന്തര സുരക്ഷ ഏജൻസി ഷിൻബെത്, സൈന്യം എന്നിവയുടെ പ്രതിനിധികൾ അടങ്ങിയ സംഘം ദോഹയിലെത്തിയിട്ടുണ്ട്.
വെടിനിർത്തൽ നിർദേശം ഹമാസ്അംഗീകരിച്ചു. എന്നാൽ ഇസ്രായേൽ അംഗീകരിച്ചിട്ടില്ലെങ്കിലും ചർച്ചക്ക് സന്നദ്ധമാണെന്ന് അറിയിച്ചു.