ഗാസയിലേക്ക് പോയ മാനുഷിക സഹായ കപ്പൽ ഇസ്രായേൽ സൈന്യം തടഞ്ഞു; ഗ്രേറ്റ തുൻബെർഗ് ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

ഫ്രീഡം ഫ്‌ലോട്ടില്ല ബോട്ടിലെ എല്ലാ ജീവനക്കാരെയും ഇസ്രായേല്‍ സൈന്യം പുലര്‍ച്ചെ 2 മണിയോടെ അന്താരാഷ്ട്ര ജലാതിര്‍ത്തിയില്‍ വെച്ച് അറസ്റ്റ് ചെയ്തു.

New Update
Gaza

ഗാസ: സ്വീഡിഷ് കാലാവസ്ഥാ പ്രചാരകയായ ഗ്രേറ്റ തുന്‍ബെര്‍ഗ്, ഫ്രഞ്ച് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം (എംഇപി) റിമ ഹസ്സന്‍ എന്നിവരുള്‍പ്പെടെയുള്ള അന്താരാഷ്ട്ര പ്രവര്‍ത്തകരുമായി പോയ സഹായ ബോട്ട് ഗാസയിലെ നാവിക ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം തടഞ്ഞു.

Advertisment

പലസ്തീന്‍ അനുകൂല ഫ്രീഡം ഫ്‌ലോട്ടില്ല കോയലിഷന്‍ (എഫ്എഫ്സി) സംഘടിപ്പിച്ച ഒരു ദൗത്യത്തിന്റെ ഭാഗമായിരുന്നു ബ്രിട്ടീഷ് പതാകയേന്തിയ മാഡ്ലീന്‍ എന്ന കപ്പല്‍. 


ജൂണ്‍ 6 ന് സിസിലിയില്‍ നിന്ന് യാത്ര തിരിച്ച ഇത് ഇന്ന് വൈകീട്ട് ഗാസ മുനമ്പില്‍ എത്താന്‍ ലക്ഷ്യമിട്ടതായിരുന്നു. ഇതിനിടെയാണ് ഇസ്രായേല്‍ സൈന്യം തടഞ്ഞ് അകത്ത് കയറിയതെന്ന് സംഘം ടെലിഗ്രാമിലെ പ്രസ്താവനയില്‍ പറഞ്ഞു.

ഫ്രീഡം ഫ്‌ലോട്ടില്ല ബോട്ടിലെ എല്ലാ ജീവനക്കാരെയും ഇസ്രായേല്‍ സൈന്യം പുലര്‍ച്ചെ 2 മണിയോടെ അന്താരാഷ്ട്ര ജലാതിര്‍ത്തിയില്‍ വെച്ച് അറസ്റ്റ് ചെയ്തു.


ഇസ്രായേല്‍ സൈന്യം ബോട്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതും ലൈഫ് ജാക്കറ്റുകള്‍ ധരിച്ച ജീവനക്കാര്‍ക്ക് ലഘുഭക്ഷണം നല്‍കുന്നതും കാണിക്കുന്ന ഒരു വീഡിയോ ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം എക്സില്‍ പോസ്റ്റ് ചെയ്തു.


'12 പേരടങ്ങുന്ന സംഘവുമായി സഞ്ചരിച്ച ബോട്ട് അരിയും കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന പാല്‍പ്പൊടിയും ഉള്‍പ്പെടെയുള്ള മാനുഷിക സഹായങ്ങളുടെ പ്രതീകാത്മകമായ ഒരു ചരക്ക് കൊണ്ടുപോയിരുന്നു.