ന്യൂയോര്‍ക്ക്: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ ഗാസയില്‍ മരുന്നും പോഷകാഹാരവുമില്ലാതെ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ നഗരത്തില്‍ മരിച്ചുവീഴുന്നുവെന്ന് യുഎന്‍ റിപ്പോര്‍ട്ട്.
ഗാസയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും ദിവസങ്ങളോളം ഭക്ഷണം കഴിക്കുന്നില്ലെന്നാണ് യു.എന്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഗാസയില്‍ 470,000 ആളുകള്‍ പോക്ഷകാഹാര കുറവ് നേരിടുന്നുണ്ട്. ഇവരില്‍ മിക്കവരും വെള്ളം പോലും കൃത്യമായി ലഭിക്കാതെ വലയുകയാണ്.
90,000 സ്ത്രീകളും കുട്ടികളും അടിയന്തിര ചികിത്സ ആവശ്യമുള്ളവരാണ്. ആധുനിക ലോകചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയാണ് ഗാസയില്‍ നടക്കുന്നതെന്നും യു.എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.