ഗാസ പിടിച്ചെടുക്കാനുള്ള സൈന്യത്തിന്റെ നിർദേശത്തിന് അംഗീകാരം നൽകി ഇസ്രായേൽ

ബന്ദികളില്‍ ചിലരുടെ കുടുംബാംഗങ്ങള്‍ ജറുസലേമില്‍ നടന്ന സുരക്ഷാ മന്ത്രിസഭാ യോഗത്തിന് പുറത്ത് പ്രതിഷേധിച്ചു.

New Update
Untitledmdtp

ടെല്‍അവീവ്: ഗാസ പിടിച്ചെടുക്കാനുള്ള സൈന്യത്തിന്റെ പദ്ധതിയ്ക്ക് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അംഗീകാരം നല്‍കി.  

Advertisment

വ്യാഴാഴ്ച രാത്രി മുഴുവന്‍ നീണ്ടുനിന്ന മന്ത്രിസഭാ യോഗത്തില്‍ ഗാസയിലെ മുഴുവന്‍ പ്രദേശത്തിന്റെയും നിയന്ത്രണം തിരിച്ചുപിടിയ്ക്കാനും പിടിച്ചെടുക്കുന്ന പ്രദേശം സൗഹൃദ അറബ് സേനയ്ക്ക് കൈമാറാനും തീരുമാനിച്ചെന്ന് നെതന്യാഹു പറഞ്ഞു.


അതേസമയം, പുതിയ തീരുമാനം ഹമാസ് ബന്ദികളാക്കിയിരിക്കുന്ന 20ഓളം പേരുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ആശയങ്കയും നിലനില്‍ക്കുന്നുണ്ട്.

രണ്ട് വര്‍ഷത്തിലേറെയായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈന്യത്തെ ഇത് കൂടുതല്‍ സമ്മര്‍ദത്തിലാക്കുമെന്ന് ഇസ്രായേലിലെ ഒരു ഉന്നത സൈനിക ജനറലിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


മന്ത്രിസഭയുടെ തീരുമാനം ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ അപകടത്തിലാക്കുമെന്ന് ആശങ്കയുയര്‍ത്തി ബന്ദികളുടെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.


ബന്ദികളില്‍ ചിലരുടെ കുടുംബാംഗങ്ങള്‍ ജറുസലേമില്‍ നടന്ന സുരക്ഷാ മന്ത്രിസഭാ യോഗത്തിന് പുറത്ത് പ്രതിഷേധിച്ചു.

 

Advertisment