New Update
/sathyam/media/media_files/2025/08/25/images-42-2025-08-25-17-09-13.jpg)
ജറുസലം: തെക്കൻ ഗാസയിലെ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 4 മാധ്യമപ്രവർത്തകർ ഉൾപ്പെടെ 20 പേർ മരിച്ചു. റോയിട്ടേഴ്സ് ക്യാമറാമാനും അസോസിയേറ്റഡ് പ്രസ്സ്, അൽ ജസീറ, എൻബിസി എന്നീ മാധ്യമ സ്ഥാപനങ്ങളിലെ ജേണലിസ്റ്റുകളുമാണ് കൊല്ലപ്പെട്ടത്.
Advertisment
ആദ്യത്തെ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ രണ്ടാമത്തെ ആക്രമണവും ഉണ്ടായതായി അധികൃതർ അറിയിച്ചു. ഇസ്രയേൽ സൈന്യവും പ്രധാനമന്ത്രിയുടെ ഓഫിസും ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രദേശത്ത് കനത്ത പുക ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. ഗാസ സിറ്റിയിൽ നടന്ന ഇന്നലത്തെ ആക്രമണത്തിൽ കുട്ടികളടക്കം 63 പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്.