Advertisment

ഗാസ മുനമ്പിൽ ശാശ്വത വെടിനിർത്തൽ ഇസ്രയേൽ അംഗീകരിച്ചാൽ മാത്രമേ ശേഷിക്കുന്ന ബന്ദികളെ വിട്ടയയ്ക്കു. യുഎസിന്റെ ഭീഷണി തള്ളി ഹമാസ്

വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറാൻ ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ശ്രമിക്കുന്നതായി ഹമാസ് ആരോപിച്ചു.

New Update
trump and hamaz

ഗാസ സിറ്റി: ബന്ദികളെ മോചി പ്പിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിനെതിരെ ഹമാസ്. ഗാസ മുനമ്പിൽ ശാശ്വത വെടിനിർത്തൽ ഇസ്രയേൽ അംഗീകരിച്ചാൽ മാത്രമേ ശേഷിക്കുന്ന ബന്ദികളെ വിട്ടയയ്ക്കു എന്നാണ് ഹമാസിന്റെ പ്രതികരണം.

Advertisment

വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറാൻ ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ശ്രമിക്കുന്നതായി ഹമാസ് ആരോപിച്ചു.

ഫെബ്രുവരി ആദ്യം ആരംഭിക്കേണ്ടിയിരുന്ന വെടിനിർത്തൽ കരാറിൻ്റെ രണ്ടാം ഘട്ടമാണ് ശേഷിക്കുന്ന ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമെന്ന് ഹമാസ് വക്താവ് അബ്ദുൽ ലത്തീഫ് അൽ-ഖനൗവ പറഞ്ഞു.

ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ പൂർണമായി നശിപ്പിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇസ്രയേലിന് അമേരിക്ക എല്ലാ സഹായവും നൽകും. ഗാസയിൽ നിന്ന് ഹമാസ് നേതൃത്വം ഒഴിഞ്ഞു പോകണം.

അനുസരിച്ചില്ലെങ്കിൽ ഹമാസിന്റെ ഒരു അംഗംപോലും സുരക്ഷിതമായിരിക്കില്ലെന്നും സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് ഭീഷണി മുഴക്കി. ഹമാസുമായി നേരിട്ട് ചർച്ച നടത്തിയെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ അന്ത്യശാസനം.

Advertisment