ജറുസലേം:: ഗാസയിൽ വൈദ്യുതി വിതരണം നിർത്താൻ നിർദേശം നൽകിയതായി ഇസ്രയേൽ വൈദ്യുതി മന്ത്രി. വൈദ്യുതി വിതരണം എത്രയും പെട്ടന്ന് നിർത്തി വെക്കുന്നതിനുള്ള ഉത്തരവിൽ ഒപ്പുവെച്ചതായി മന്ത്രി എലി കോഹൻ പറഞ്ഞു.
പൂർണമായി തകർന്ന ഫലസ്തീനിലേക്കുള്ള എല്ലാ സഹായങ്ങളും ഒരാഴ്ചയായി ഇസ്രയേൽ തടഞ്ഞുവെച്ചിരിക്കുയുദ്ധത്തിൽ കയാണ്. ആ സാഹചര്യത്തിലാണ് വൈദ്യുതി വിഛേദിക്കാനുളള അനുമതിയിൽ എലി കോഹൻ ഒപ്പുവെച്ചത്.
15 മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിൽ നിലവിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. വെടിനിർത്തൽ നീട്ടുന്നതിന് വേണ്ടി ഇസ്രയേൽ ചില മാർഗ നിർദേശങ്ങൾ മുന്നോട്ടു വെച്ചിട്ടുണ്ട്. പാലസ്തീൻ ഇത് പൂർണമായും അംഗീകരിക്കുന്നതുവരെ എല്ലാ സഹായ വിതരണവും ഇസ്രയേൽ നിർത്തി വെച്ചു.
മാർച്ച് ഒന്നിനാണ് വെടിനിർത്തലിൻറെ ആദ്യ ഘട്ടം അവസാനിച്ചത്. ഇത് ഏപ്രിൽ പകുതിയിലേക്ക് നീട്ടണം എന്നാണ് ഇസ്രയേലിൻറെ ആവശ്യം. എന്നാൽ വെടിനിർത്തൽ യുദ്ധം പൂർണമായും അവസാനിക്കുന്ന നടപടിയിലേക്ക് എത്തിക്കുന്നത് ആവണം എന്നാണ് ഹമാസ് ആവശ്യപ്പെട്ടിരിക്കുന്നത്.