​കനത്ത മഴയിൽ ഗാസയെ മുക്കി വെള്ളപ്പൊക്കം. അഭയാർത്ഥി ക്യാമ്പുകൾ വെള്ളത്തിനടിയിൽ. 13000 ത്തോളം ടെന്റുകൾ നശിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന പതിനായിരങ്ങൾ ദുരിതത്തിൽ.പല ക്യാമ്പുകളിലും സംഭരിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷ്യധാന്യങ്ങളും നശിച്ചെന്ന് യുഎൻ

ചൊവ്വാഴ്ച മുതൽ ഗാസയിൽ പെയ്ത കനത്ത മഴയാണ് പ്രളയത്തിന് കാരണമായത്.

New Update
gaza-1

ഗാസസിറ്റി: തെക്കൻ ഗാസ മുനമ്പിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായി പതിനായിരങ്ങൾ. 

Advertisment

ചൊവ്വാഴ്ച മുതൽ ഗാസയിൽ പെയ്ത കനത്ത മഴയാണ് പ്രളയത്തിന് കാരണമായത്. 

gaza-2

വീടുകളും അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ഗാസയിലെ ജനങ്ങളെ പ്രളയം അക്ഷരാർത്ഥത്തിൽ ദുരിതത്തിലാക്കിയിരിക്കുകയാണ്. 

2023-ൽ ഗാസയുദ്ധം ആരംഭിച്ചതിന് ശേഷം നിരവധി പേർക്കാണ് വീടുകൾ നഷ്ടമായത്. പലരും വർഷങ്ങളായി അഭയാർത്ഥി ക്യാമ്പുകളാണ് കഴിഞ്ഞിരുന്നത്. 

gaza-3

എന്നാൽ, അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെയും ഇസ്രായേൽ ആക്രമം നടത്തിയതോടെ ഇവിടെ നിന്നും പലായനം ചെയ്തവർ തെരുവിലാണ് കഴിയുന്നത്. 

പ്രളയം വന്നതോടെ മറ്റ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്യാൻ പോലും കഴിയാതെ ദുരിതത്തിലാണ് മിക്കവരും. 

ഗാസ യുദ്ധത്തിന് പിന്നാലെ ഏകദേശം 1.5 ലക്ഷം പേരാണ് കുടിയിറക്കപ്പെട്ടത്.

gaza-4

ഇത്രയും പേരെ പാർപ്പിക്കാൻ കുറഞ്ഞത്  300,000 പുതിയ കൂടാരങ്ങളെങ്കിലും അടിയന്തിരമായി ആവശ്യമാണെന്ന് പലസ്തീൻ എൻജിഒ നെറ്റ്വർക്കിന്റെ തലവൻ അംജദ് അൽ-ഷാവ പറഞ്ഞു.

പ്രളയത്തിൽ നിലവിലുണ്ടായിരുന്ന ക്യാമ്പുകളിൽ പലതും തകർന്നെന്ന് പലസ്തീൻ സിവിൽ ഡിഫൻസ് സർവീസിന്റെ പ്രവർത്തകർ പറയുന്നു. 

gaza-5

ദിവസങ്ങളായി തുടരുന്ന മഴയിൽ ഏകദേശം 13000 താത്കാലിക ടെന്റുകൾ നശിച്ചെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞു. 

gaza-6

പ്രളയത്തിൽ പല ക്യാമ്പുകളിലും സംഭരിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷ്യധാന്യങ്ങളും നശിച്ചെന്നും യുഎൻ പറഞ്ഞു. 

Advertisment