ഗാസയിൽ ഇസ്രായേൽ 500 ഓളം വെടിനിർത്തൽ ലംഘനങ്ങൾ നടത്തി; ഒക്ടോബർ 10 മുതൽ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടു

ശനിയാഴ്ച മാത്രം 27 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയതായും ഇതില്‍ 24 പേര്‍ മരിക്കുകയും 87 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

New Update
Untitled

ഗാസ: ഗാസയില്‍ കഴിഞ്ഞ 44 ദിവസത്തിനുള്ളില്‍ ഇസ്രായേല്‍ കുറഞ്ഞത് 497 തവണയെങ്കിലും വെടിനിര്‍ത്തല്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്. ഇത് 342 പലസ്തീനികളുടെ മരണത്തിന് കാരണമായി എന്ന് ഗാസ ഗവണ്‍മെന്റ് മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ് ഇരകളില്‍ ഭൂരിഭാഗവും എന്നാണ് വിവരം.

Advertisment

ഒക്ടോബര്‍ 10 ന് പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തലിന്റെ 'ഗുരുതരവും വ്യവസ്ഥാപിതവുമായ ലംഘനങ്ങള്‍' എന്ന് വിശേഷിപ്പിച്ചതിനെ ഗാസ മീഡിയ ഓഫീസ് അപലപിച്ചു.


ശനിയാഴ്ച മാത്രം 27 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയതായും ഇതില്‍ 24 പേര്‍ മരിക്കുകയും 87 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തുടര്‍ച്ചയായുള്ള ലംഘനങ്ങളുടെ മാനുഷിക പ്രത്യാഘാതങ്ങള്‍ക്ക് ഇസ്രായേലിനെ പൂര്‍ണമായും ഉത്തരവാദിയാക്കുകയും, അവ 'അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ നഗ്‌നമായ ലംഘനത്തിന്' തുല്യമാണെന്ന് പറയുകയും ചെയ്തു.


ശനിയാഴ്ച, ഗാസയിലുടനീളം ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടെ 24 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ആറ് ആഴ്ചയായി നിലനില്‍ക്കുന്ന വെടിനിര്‍ത്തലിന്റെ പുതിയ ലംഘനമാണിതെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചു.


ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള 'യെല്ലോ ലൈന്‍' എന്നറിയപ്പെടുന്ന പ്രദേശത്ത് ഒരു ഹമാസ് പോരാളി നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

Advertisment