ഹമാസ് വെടിനിര്‍ത്തലിന് തയ്യാറായപ്പോഴും ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. തെക്കന്‍ ഗാസയില്‍ വീടുകള്‍ തകര്‍ത്തു, 21 മരണം

New Update
gaza

ഗസ: വെടിനിര്‍ത്തല്‍ കരാറിന് ഹമാസ് തയ്യാറായപ്പോഴും ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. കിഴക്കന്‍ ഗാസ നഗരത്തില്‍ ഇസ്രയേല്‍ സൈന്യം വീടുകള്‍ ബോംബ് വെച്ച് തകര്‍ത്തു. 

Advertisment

പുലര്‍ച്ചെ മുതല്‍ നടത്തിയ ആക്രമണത്തിൽ മരണസംഖ്യ 21 ആയിട്ടുണ്ട്. ഖാന്‍ യൂനിസില്‍ ഭവനരഹിതര്‍ താമസിച്ച ടെന്റുകളില്‍ ആക്രമണം നടത്തി ആറ് പേരെയും കൊന്നു.

ദൈര്‍ എല്‍ ബലാഹിലെ ടെന്റിന് നേരെ നടത്തിയ ആക്രമണത്തില്‍ നാല് പേരും കൊല്ലപ്പെട്ടു. ഇതോടെ 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 62,000 കടന്നു. പരുക്കേറ്റവരുടെ എണ്ണം 1.56 ലക്ഷമാണ്.

60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനാണ് ഹമാസ് തയ്യാറായത്. അതേസമയം, ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗാസ നഗരം കീഴടക്കാനുള്ള തങ്ങളുടെ പദ്ധതിയെ തുടര്‍ന്ന് ഹമാസ് സമ്മര്‍ദത്തിലായെന്നും അതിനാലാണ് കരാറിന് തയ്യാറായതെന്നും ഇസ്രയേല്‍ പറയുന്നു. 

Advertisment