/sathyam/media/media_files/2025/10/16/gaza-school-2025-10-16-16-01-43.jpg)
ഗാസ: ഗാസയിലെ ഏക കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലി ചര്ച്ചിന്റെ അധീനതയിലുള്ള സ്‌കൂളിൽ അടുത്തയാഴ്ചമുതൽ വീണ്ടും അദ്ധ്യയനം പുനരാരംഭിക്കാൻ പോപ്പ് ലിയോ XIV അനുമതി നൽകിയതായി സ്‌കൂൾ അധികൃതർ അറിയിക്കുന്നു. കന്യാസ്ത്രീകളുടെ അ ധീനതയിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്.
/filters:format(webp)/sathyam/media/media_files/2025/10/16/2-2025-10-16-16-08-51.png)
കഴിഞ്ഞ രണ്ടു വർഷങ്ങളായി പൂട്ടിക്കിടന്ന സ്‌കൂൾ യുദ്ധവിരാമ ത്തെത്തുടർന്ന് 150 കുട്ടികളുമായി തുറന്നുപ്രവർത്തിക്കുമെന്നാണ് അറിയുന്നത്. 1800 വിദ്യാർഥികൾ വരെ പഠിച്ചിരുന്ന സ്‌കൂളായി രുന്നു ഇത്.
/filters:format(webp)/sathyam/media/media_files/2025/10/16/5-1-2025-10-16-16-07-09.png)
ഇസ്രായേൽ സൈന്യം ഈ ചർച്ചും സ്‌കൂളും പലതവണ ആക്രമി ച്ചിരുന്നു. 450 ക്രിസ്ത്യൻ കുടുംബങ്ങൾ ഇവിടെയാണ് അഭയാർഥി കളായി കഴിഞ്ഞിരുന്നത്. ഇവിടം വിട്ടുപോകാനുള്ള ഇസ്രായേൽ സേനയുടെ അന്ത്യശാസനം അനുസരിക്കാതിരുന്നതിനെത്തുടർന്ന് ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 5 പേർ കൊല്ലപ്പെടു കയും നിരവധിപ്പേർക്ക് പരുക്കേൽക്കുകയും ചർച്ചിന്റെ ഒരു ഭാഗം തന്നെ തകർക്കപ്പെടുകയും ചെയ്തിരുന്നു.
/filters:format(webp)/sathyam/media/media_files/2025/10/16/6-2025-10-16-16-07-29.png)
പോപ്പ് ലിയോ XIV ന്റെ ഇടപെടലിലാണ് ഇസ്രായേൽ പിന്മാറിയത്.ഹോളി ഫാമിലി ചര്ച്ചുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്പപ്പോൾ പോപ്പ് അന്വേഷിക്കുകയും ആവശ്യമായ ഇടപെടൽ നടത്തുകയും ചെയ്തി രുന്നു.ഒരു ദിവസം പോലും മുടങ്ങാതെ മാർപ്പാപ്പ ദിവസവും ഫോൺ ചെയ്യുമായിരുന്നു. അത് വലിയ ആത്മവിശ്വാസമാണ് ചർച്ച് അധികൃതർക്ക് നൽകിയിരുന്നത്.
/filters:format(webp)/sathyam/media/media_files/2025/10/16/7-2025-10-16-16-07-56.png)
രണ്ടുകൊല്ലം നീണ്ടുനിന്ന യുദ്ധത്തിനിടയിലും എല്ലാ പരിമിതി കളിൽ നിന്നുകൊണ്ട് 150 കുട്ടികൾക്ക് ഓൺലൈനായി ക്‌ളാ സ്സുകളും പരീക്ഷകളും മാർഗ്ഗനിർദ്ദേശങ്ങളും നൽകാൻ സ്‌കൂള ധികൃതർക്ക് കഴിഞ്ഞു എന്നത് പ്രത്യേകം എടുത്തുപറയേണ്ട വസ്തുതയാണ്.
/filters:format(webp)/sathyam/media/media_files/2025/10/16/9-2025-10-16-16-08-27.png)
ഗാസയിൽ സമാധാനം തുടർച്ചയായി നിലനിന്നാൽ പഠനം മുട ങ്ങിയ എല്ലാ വിദ്യാർത്ഥികൾക്കും പഠനം തുടരാനും നിലച്ച വിദ്യാഭ്യാസം വീണ്ടെടുക്കാനും കൂടുതൽ സമയ ക്‌ളാസ്സുകൾ നടത്തുമെന്ന് ഹോളി ഫാമിലി ചര്ച്ചിലെ മുഖ്യ പാതിരി ഫാ: റോമൻറ്‍ലി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us