New Update
/sathyam/media/media_files/2025/11/19/gemini-3-2025-11-19-08-05-29.jpg)
വാഷിം​​ഗ്ടൺ: ഗൂഗിളിന്‍റെ പുത്തൻ എഐ മോഡലായ ജെമിനി 3 അവതരിപ്പിച്ചു. ഗൂഗിൾ ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും മികച്ച മോഡൽ എന്നാണ് അവകാശവാദം.
Advertisment
ഇപ്പോൾ ലഭ്യമായിട്ടുള്ള എഐ മോഡലുകളിൽ ഏറ്റവും മികച്ച വിചിന്തന ശേഷിയുള്ളതാണ് ഇതെന്നും പറയുന്നു.
ഗണിത പ്രശ്‌നങ്ങളും കോഡിങും കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ മികവ് പുലർത്തുമെന്നാണ് ഗൂഗിളിന്‍റെ ഉറപ്പ്.
സെർച്ച് ഉൾപ്പെടെയുള്ള തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലെല്ലാം ജെമിനി 3 ഉപയോക്താക്കളിലേക്ക് എത്തിക്കുമെന്നാണ് ഗൂഗിളിന്‍റെ ഉറപ്പ്. എല്ലാ ഉപയോക്താക്കൾക്കും ജെമിനി ആപ്പിലും ഇത് ലഭ്യമാകും.
എങ്കിലും സബ്സ്ക്രൈബ് ചെയ്തിട്ടുള്ള പ്ലാൻ അനുസരിച്ച് ഉപയോഗ പരിധിയിൽ വ്യത്യാസമുണ്ടാകും. നിലവിൽ 65 കോടിയിലേറെ ഉപയോക്താക്കൾ എല്ലാ മാസവും ജെമിനി എഐ ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിൾ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us