/sathyam/media/media_files/2025/09/10/gen-z-protester-2025-09-10-13-19-28.jpg)
കാഠ്മണ്ഡു: നേപ്പാള്‍ ഭരണത്തില്‍ സമൂലമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണമെന്ന് ജെന്‍-സി പ്രതിഷേധക്കാര്‍.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി രാഷ്ട്രീയക്കാര്‍ കൊള്ളയടിച്ച സ്വത്തുകളെ കുറിച്ച് അന്വേഷിക്കണമെന്നും ഭരണഘടന മാറ്റിയെഴുതണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സമാധാനം ആവശ്യമാണ്, എന്നാല്‍ അത് പുതിയ രാഷ്ട്രീയ വ്യവസ്ഥയുടെ അടിത്തറയില്‍ മാത്രമെ സാധ്യമാകൂ എന്നും പ്രതിഷേധക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതിഷേധത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട എല്ലാവരെയും ഔദ്യോഗികമായി രക്തസാക്ഷികളായി അംഗീകരിക്കുമെന്നും അവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന ബഹുമതികളും അംഗീകാരവും ആശ്വാസവും നല്‍കുമെന്നും പ്രസ്ഥാനം പ്രഖ്യാപിച്ചു.
'ഈ പ്രസ്ഥാനം ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തിക്കോ വേണ്ടിയല്ല, മറിച്ച് മുഴുവന്‍ തലമുറയ്ക്കും രാജ്യത്തിന്റെ ഭാവിക്കും വേണ്ടിയാണ്.
സമാധാനം അത്യാവശ്യമാണ്, പക്ഷേ ഒരു പുതിയ രാഷ്ട്രീയ വ്യവസ്ഥയുടെ അടിത്തറയില്‍ മാത്രമേ അത് സാധ്യമാകൂ,' പ്രതിഷേധക്കാരുടെ പ്രസ്താവനയില്‍ പറയുന്നു.