New Update
/sathyam/media/media_files/2025/10/18/genz-2025-10-18-23-42-50.jpg)
കാഠ്മണ്ഠു: നേപ്പാളിലെ ജെൻ സി ഗ്രൂപ്പ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ നീക്കം.
Advertisment
എന്നാൽ അടുത്ത വർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നത് ചില "അടിസ്ഥാന" വ്യവസ്ഥകളുടെ പൂർത്തീകരണത്തെ ആശ്രയിച്ചായിരിക്കുമന്നും അവർ പറഞ്ഞു.
രാജ്യത്ത് 2026 മാർച്ച് 5 ന് തിരഞ്ഞെടുപ്പ് നടക്കും.
ജെൻ സി പ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാളായ മിരാജ് ധുങ്കാനയുടെ നേതൃത്വത്തിൽ വിളിച്ച ഒരു പത്രസമ്മേളനത്തിലാണ് അവരുടെ അജണ്ട വെളിപ്പെടുത്തിയത്.
ജെൻ സി യുവാക്കളെ ഒന്നിപ്പിക്കുന്നതിനായി ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത് പരിഗണിക്കുന്നുണ്ടെങ്കിലും, അവരുടെ "അടിസ്ഥാന" ആവശ്യങ്ങൾ പരിഹരിക്കുന്നതുവരെ അവർ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു.