/sathyam/media/media_files/2024/12/27/MgtrTFQmrWTR9evKTVwi.jpg)
ബെര്‍ലിന്‍: ജര്‍മ്മന്‍ പ്രസിഡന്റ് ഫ്രാങ്ക് - വാള്‍ട്ടര്‍ സ്റ്റെയിന്‍മിയര്‍ വെള്ളിയാഴ്ച പാര്‍ലമെന്റ് പിരിച്ചുവിട്ടു. പൊതുതെരഞ്ഞെടുപ്പ് ഫെബ്രുവരി 23ന് നടക്കുമെന്ന് പ്രതീക്ഷ.
രണ്ടാം ലോകമഹായുദ്ധാനന്തരം മുതല്‍ ജര്‍മ്മനിയുടെ ഭരണഘടന ബുണ്ടെസ്റ്റാഗ് (ജര്‍മ്മന്‍ പാര്‍ലമെന്റ്) സ്വയം പിരിച്ചുവിടാന്‍ അനുവദിക്കുന്നില്ല.
അത് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് പൂര്‍ണ്ണമായും സ്റ്റെയിന്‍മിയറുടെ തീരുമാനമായിരുന്നു. തീരുമാനം എടുക്കാന്‍ രാഷ്ട്രപതിക്ക് 21 ദിവസത്തെ സമയമുണ്ടായിരുന്നു.
60 ദിവസത്തിനകം തിരഞ്ഞെടുപ്പ് 
ചട്ടം അനുസരിച്ച്, പാര്‍ലമെന്റ് പിരിച്ചുവിട്ടാല്‍ 60 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണം.
ജര്‍മ്മനിയുടെ രാഷ്ട്രീയ സുസ്ഥിരത വിലപ്പെട്ടതാണെന്നും ചാന്‍സലര്‍ ഒലാഫ് സ്‌കോള്‍സിന്റെ ഭരണസഖ്യം തകര്‍ന്നതോടെയാണ് പുതിയ അവസ്ഥ സംജാതമായെന്നും പ്രസിഡന്റ് പറഞ്ഞു.
നവംബര്‍ ആറിന് സ്‌കോള്‍സ് സര്‍ക്കാറിലെ ധനമന്ത്രിയെ പുറത്താക്കിയതോടെ ഡിസംബര്‍ 16ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ സ്‌കോള്‍സ് സര്‍ക്കാര്‍ പരാജയപ്പെട്ടു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആദ്യം ആസൂത്രണം ചെയ്തതിനേക്കാള്‍ ഏഴു മാസം മുമ്പായി ഫെബ്രുവരി 23ന് നടത്താന്‍ പ്രധാന പാര്‍ട്ടികളുടെ നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us