/sathyam/media/media_files/jolly-m-padayattil.jpg)
ജര്‍മ്മനി: പ്രവാസി മലയാളികൾക്ക് അവരുടെ ആശയങ്ങളും, നിർദ്ദേശങ്ങളും, അവർ നേരിടുന്ന പ്രശ്നങ്ങളും, മന്ത്രിമാരും, ജനപ്രതിനിധികളുമായി പങ്കുവയ്ക്കുന്നതിനും, ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുമുള്ള വേദിയായ ലോക കേരള സഭയിൽ അംഗമായി ജർമനിയിൽ നിന്നുള്ള ജോളി എം. പടയാട്ടിലിനെ തെരഞ്ഞെടുത്തു.
കഴിഞ്ഞ നാൽപത്തിനാലു വർഷമായി ജർമനിയിൽ താമസിക്കുന്ന ജോളി എം. പടയാട്ടിൽ മികച്ച സാമൂഹ്യപ്രവർത്തകനും, എഴുത്തുകാരനും, കവിയും, മാധ്യമ പ്രവർത്തകനും, വിവിധ കലാ സാംസ്കാരിക സംഘടനകളിൽ തൻ്റെ സജീവ സാന്നിധ്യം തെളിയിച്ചിടടുള്ള വ്യക്തിയുമാണ്.
/sathyam/media/media_files/jolly-m-padayattil-7.jpg)
നിരവധി ലേഖനങ്ങൾ, കവിതാ സമാഹാരങ്ങൾ, പുസ്‌തകങ്ങൾ തുടങ്ങിയവ ഇദ്ദേഹം രചിച്ചിട്ടുണ്ട്. യെസ് പ്രസ് ബുക്‌സ് പ്രസിദ്ധീകരിച്ച ഇദ്ദേഹത്തിൻ്റെ ആറാമത്തെ പുസ്‌തകമായ എന്റെ ലോകം ആത്മകഥ, കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേത്യത്വത്തിൽ നവകേരള സദസ് കറുകുറ്റി അഡ്‌ലക്‌സ് കൺവെൻഷൻ സെൻ്ററിൽ കൂടിയപ്പോൾ സംസ്ഥാന സാംസ്ക്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ യെസ് പ്രസ് ബുക്ക്സ് ചീഫ് എഡിറ്റർ സുരേഷ് കീഴില്ലത്തിന്റെ സാന്നിദ്ധ്യത്തിൽ അദ്ദേഹത്തിന്റെ പത്നി ചിനു പടയാട്ടിലിനു നൽകി പ്രകാശനം ചെയ്തു.
നിലവിൽ ജോളി എം. പടയാട്ടിൽ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡൻ്റാണ്. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ആഗോള തലത്തിലുള്ള പ്രവാസി മലയാളികൾക്കായി എല്ലാ മാസവും വെർച്ചിൽ പ്ളാറ്റ്ഫോമിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്‌കാരിക വേദിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പ്രവാസി മലയാളികൾ പങ്കെടുത്തുകൊണ്ടിരിക്കുന്നു.
/sathyam/media/media_files/jolly-m-padayattil-4.jpg)
പ്രവാസി മലയാളികളുടെ കലാ സാംസ്‌കാരിക സൃഷ്‌ടികൾ അവതരിപ്പിക്കുവാനുള്ള വേദി മാത്രമല്ല പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങളേയും കുറിച്ചു ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. വിഷയങ്ങളുടെ പ്രാധാന്യം അനുസരിച്ചു ഉത്തരവാദിത്വപ്പെട്ട മന്ത്രിമാരോ, ഉദ്യോഗസ്ഥരോ ചർച്ചയിൽ പങ്കെടുത്തു മറുപടി നൽകുന്നു.
വിമാന കമ്പനികൾ പ്രവാസികളിൽ നിന്നും ഈടാക്കുന്ന അമിതമായ നിരക്കുവർധനയെക്കുറിച്ചും, മുക്തിയാർ ഫീസ് വർദ്ധിപ്പിച്ചതിലും പ്രവാസികൾക്കുള്ള ഉത്കണ്ഠയും അമർഷവും പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രമേയം നാലാം ലോക കേരളസഭയിൽ ജോളി എം. പടയാട്ടിൽ അവതരിപ്പിച്ചു.
/sathyam/media/media_files/jolly-m-padayattil-6.jpg)
ഗൾഫ് രാജ്യങ്ങളിലും, യൂറോപ്പിലും, അമേരിക്കയിലും അവധി ക്കാലം വരുമ്പോൾ വിമാനകമ്പനികൾ തങ്ങളുടെ നിരക്കുകൾ വർദ്ധിപ്പിച്ചു പ്രവാസികളെ ചൂഷണം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
വർഷത്തിലൊരിക്കലെങ്കിലും നാട്ടിലുള്ള തങ്ങളുടെ കുടുംബത്തെ, അച്ഛനേയും, അമ്മയേയും ഭാര്യയേയും, മക്കളേയും സന്ദർശിക്കാമെന്നുള്ള ആഗ്രഹത്തെയാണ് വിമാനകമ്പനികൾ നിരക്കു വർദ്ധിപ്പിച്ചു ചൂഷണം ചെയ്യുന്നത്.
/sathyam/media/media_files/jolly-m-padayattil-5.jpg)
പ്രവാസികളുടെ നാട്ടിലുള്ള സ്വത്തുക്കൾ സംരക്ഷിക്കുവാനായി പലരും മുക്തിയാർ നൽകാറുണ്ട്. പ്രായാധിക്യം കൊണ്ടും രോഗങ്ങൾകൊണ്ടും, മറ്റു പല കാരണങ്ങൾകൊണ്ടും നാട്ടിൽ പോകാൻ സാധിക്കാത്ത പ്രവാസികൾ തങ്ങൾക്കു വിശ്വാസമുള്ളവർക്കാണ് മുക്തിയാർ നൽകുക.
13.06.2023-ൽ ജോസഫ് കൈനികരിക്ക് ലഭിച്ച വിവരാവകാശ രേഖ പ്രകാരം ഉറ്റ ബന്ധുക്കളല്ലാത്തവർക്ക് മുക്തിയാർ നൽകിയാൽ വസ്‌തുവിൻ്റെ ന്യായവില എസ്റ്റിമേറ്റ്, പ്രതിഫല തുക ഇതിൽ ഏതാണോ കൂടുതൽ അതിൻ്റെ എട്ടു ശതമാനം നിരക്കിൽ മുദ്രവിലയും അത് രജിസ്റ്റർ ചെയ്യുന്നതിന് രണ്ടു ശതമാനം രജിസ്ട്രേഷൻ ഫീസും നൽകണം.
/sathyam/media/media_files/jolly-m-padayattil-2.jpg)
ഇതു പ്രവാസികളെയാണ് ബാധിക്കുന്നത്. ഇതിന് സർക്കാർ തക്കതായ പരിഹാരം കണ്ടെത്തി പ്രവാസികൾക്ക് ആശ്വാസകരമാം വിധം ഫീസ് നിരക്ക് കുറക്കണമെന്നും ജോളി എം. പട യാട്ടിൽ ലോക കേരള സഭയിൽ ആവശ്യപ്പെട്ടു.
103 രാജ്യങ്ങളിൽ നിന്നും 25 സംസ്ഥാനങ്ങളിൽ നിന്നുമായി 351 പ്രതിനിധികൾ പങ്കെടുത്ത ഈ സഭയിൽ കുവൈറ്റ് ദുരന്തത്തിന്റെ അലയൊലികൾ നിറഞ്ഞുനിന്നുവെങ്കിലും ഒരു ജന കീയ സർക്കാരിന് ചെയ്യാൻ കഴിയാവുന്നതെല്ലാം ചെയ്‌തുവെന്നുള്ള ചാരിതാർത്ഥ്യത്തോടെ എല്ലാ പ്രതിനിധികളും ഇതിൽ പങ്കെടുത്തു.
/sathyam/media/media_files/jolly-m-padayattil-3.jpg)
2018-ൽ ആരംഭിച്ച ലോക കേരള സഭയിൽ ആദ്യ വർഷം 35 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തതെങ്കിൽ 2024-ൽ നടന്ന ലോക കേരള സഭയിൽ 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
ജോളി എം. പടയാട്ടിലിനെ കൂടാതെ ജർമ്മനിയിൽ നിന്ന് ജോസ് കുമ്പിളിവേലി, പോൾ ഗോപുരത്തിങ്കൽ, ഗിരികൃഷ്‌ണ, സരിഗ പ്രേമാനന്ദ് എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us