വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ്റെ കേരള പിറവി ആഘോഷം നവംമ്പർ 30-ന് സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും

New Update
world malayalee council europian reagion-3

ജര്‍മ്മനി: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ എല്ലാമാസവും നടത്തികൊണ്ടിരിക്കുന്ന കലാസാംസ്‌കാരികവേദിയുടെ പതിനെട്ടാം സമ്മേളനം കേരളപിറവിയായി ആഘോഷിക്കും. 

Advertisment

കേരള സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്ന കേരളപിറവി ആഘോഷത്തിൽ പ്രൊഫസർ എം.കെ സനു മുഖ്യ പ്രഭാഷകനായിരിക്കും. 

വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ, റീജിയൻ, പ്രൊവിൻസ്, ഫോറംസ് നേതാക്കൻമാരെ കൂടാതെ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നുളള നിരവധി കലാസാംസ്‌കാരിക നായകൻമാരും ഇതിൽ പങ്കെടുക്കും. 

നവംബർ 30 നു വൈകുന്നേരം ഇന്ത്യൻ സമയം 08:30 പിഎം (യുകെ സമയം 15:00, ജര്‍മ്മന്‍ സമയം 16:00) നു വെർച്ചൽ പ്ളാറ്റ്ഫോമിലൂടെ നടക്കുന്ന കേരള പിറവി ആഘോഷത്തിൽ കേരളത്തിൻറെ തനതായ കലാരൂപങ്ങൾ അവതരിപ്പിക്കും.

ലോകത്തിൻറെ വിവിധഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി എല്ലാമാസത്തിന്‍റെയും അവസാനത്തെ ശനിയാഴ്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കുന്ന ഈ കലാസാംസ്കാ രികവേദിയുടെ പതിനെട്ടാം സമ്മേളനമാണു കേരളപിറവിയായി ആഘോഷിക്കുന്നത്.

ഈ കലാസാംസ്ക്‌കാരികവേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽനിന്നുകൊണ്ടു തന്നെ പങ്കെടുക്കു വാനും, അവരുടെ കലാസ്യഷ്‌ടികൾ അവതരിപ്പിക്കുവാനും, (കവിതകൾ, ഗാനങ്ങൾ, ഡാൻസുകൾ തുടങ്ങിയവ ആലപിക്കുവാനും, അവതരിപ്പിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

-ജോളി എം പടയാട്ടിൽ

Advertisment