വിതരണ ശൃംഖലയിലെ പ്രശ്നം; യൂണിഫോം ക്ഷാമത്തിനെതിരെ പാൻറസിടാതെ പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ച് ജർമൻ പൊലീസ് ഉദ്യോഗസ്ഥർ

പൂര്‍ണ യൂണിഫോമില്ലെങ്കില്‍ പൊതുജനങ്ങളില്‍ നിന്ന് ബഹുമാനം കിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
German Police go ‘Pantless’ in Union Video to Protest Uniform Shortage

ബര്‍ലിന്‍: യൂണിഫോം ക്ഷാമത്തിനെതിരെ പാന്‍റസിടാതെ പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ച് ജര്‍മന്‍ പൊലീസ് ഉദ്യോഗസ്ഥര്‍. ജര്‍മന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം മാത്രമാണ് യൂണിഫോമിനുള്ള വസ്തുക്കൾ ലഭ്യമാകുന്നതെന്ന പരാതി വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ വ്യത്യസ്തമായ പ്രതിഷേധം. ഈ ദൃശ്യങ്ങൾ യൂട്യൂബിലൂടെ പങ്കുവച്ചു കഴിഞ്ഞു.

Advertisment

 ഷര്‍ട്ട്, പാന്‍റസ്, ക്യാപ്പ്, ജാക്കറ്റ് എന്നിങ്ങനെ 21 ഐറ്റങ്ങള്‍ ഉള്‍പ്പെടുന്നതാണ് ജര്‍മന്‍ പൊലീസിന്‍റെ സമ്പൂര്‍ണ യൂണിഫോം. അതുകൊണ്ടുത്തന്നെ പൂര്‍ണ യൂണിഫോമില്ലെങ്കില്‍ പൊതുജനങ്ങളില്‍ നിന്ന് ബഹുമാനം കിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. 

 ജര്‍മന്‍ പൊലീസിന്‍റെ ബിഎംഡബ്ല്യു കാറിലിരുന്ന് സംസാരിക്കുന്ന രീതിയിൽ ആരംഭിക്കുന്ന വൈറൽ പ്രതിഷേധത്തിന്റെ വീഡിയോയിൽ രണ്ട് ഉദ്യോഗസ്ഥരും ഏറെ നാളായി യൂണിഫോമിനായി കാത്തിരിക്കുന്നുവെന്ന് വ്യക്തമാകുന്നു. ഇതിനു ശേഷം ഇരുവരും കാറില്‍ നിന്നു പുറത്തിറങ്ങി നടക്കുമ്പോഴാണ് ഇരുവര്‍ക്കും പാന്‍റസില്ലെന്നു വ്യക്തമാകുന്നത്.

ഏതായാലും വിഡിയോ പുറത്തിറങ്ങിയതോടെ ഫെഡറല്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിശദീകരണവും വന്നു. വിതരണ ശൃംഖലയിലെ പ്രശ്നം കാരണമാണ് യൂണിഫോം വൈകുന്നതെന്നും, എത്രയും വേഗം ഇതിനു പരിഹാരം കാണുമെന്നുമാണ് മന്ത്രാലയം വക്താവ് അറിയിച്ചിരിക്കുന്നത്. 

Advertisment