/sathyam/media/media_files/2025/09/26/ghazi-hamad-2025-09-26-14-55-38.jpg)
ഒക്ടോബർ 7 ന് തങ്ങൾ ഇസ്രായേലിൽ നടത്തിയ ആക്രമണമാണ് ലോകരാജ്യങ്ങളുടെ കണ്ണ് തുറപ്പിച്ചതെന്നും തങ്ങൾക്കുമുന്നിൽ മറ്റു വഴികളായില്ലായിരുന്നെന്നും ഹാമാസിന്റെ ജീവിച്ചിരിക്കുന്ന സീനിയർ നേതാവ് ഗാജി ഹമാദ് ഇന്നലെ ഒരു അമേരിക്കൻ ടി വി ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഗാജി ഹമാദിന്റെ വാക്കുകളിലേക്ക് ....
" നിങ്ങൾക്കറിയുമോ ആ ആക്രമണത്തിന്റെ നേട്ടമെന്താണെന്ന് ? ഇന്നലെ ഐക്യരാഷ്ട്രസഭയുടെ പൊതു സമ്മേളനത്തിൽ 194 രാ ജ്യങ്ങൾ തങ്ങളുടെ കണ്ണുകൾ ആദ്യമായി തുറന്നു. ഇസ്രയേലിന്റെ ക്രൂരതകളും അതിക്രമങ്ങളും അവർ നേരിട്ട് മനസ്സിലാക്കി എല്ലാ വരും ഇസ്രയേലിനെ അപലപിച്ചു. നിരവധി രാജ്യങ്ങൾ പലസ്തീനെ അംഗീകരിച്ചിരിക്കുന്നു. ഇതിനുവേണ്ടി ഞങ്ങൾ കാത്തിരുന്നത് 77 വർഷത്തോളം..ചരിത്രം തിരുത്തിയെഴുതാൻ ലോകരാജ്യങ്ങൾക്ക് ഇത് സുവർണാവസരമാണ്.."
ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ 65000 ആളുകൾ മരിക്കാ നിയായതും ഗാസയിലെ നിർമ്മിതികൾ മുഴുവൻ തകർന്നതിനു മുള്ള ഉത്തരവാദികൾ തങ്ങളാണെന്ന് അംഗീകരിച്ച ഹമാസ് നേതാവ് ചോദിച്ച മറു ചോദ്യം ഇങ്ങനെയായിരുന്നു.. " നിങ്ങൾ പറയൂ ഞങ്ങൾക്കുമുന്നിൽ മറ്റെന്തു വഴിയാണുണ്ടായിരുന്നത് ? 77 കൊല്ലത്തോളമാണ് ഞങ്ങൾ എല്ലാം സഹിച്ചത് "
" തങ്ങൾ നടത്തിയ ഒക്ടോബർ 7 ആക്രമണം മൂലമാണ് ലോകരാ ജ്യങ്ങൾക്ക് ഇസ്രായേൽ ക്രൂരതകൾ വെളിവാ കുന്നത്. ലോകത്തെ 194 രാജ്യങ്ങൾ ഇന്ന് ഇസ്രായേലിന് എതിരാണ്.പല പാശ്ചാത്യരാജ്യ ങ്ങളും പലസ്തീനെ അം ഗീകരിച്ചു. ഇതെല്ലാം തങ്ങൾ നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്നും അമേരിക്കയും ഇസ്രായേലു മാണ് തങ്ങളുടെ ശത്രുക്കളെന്നും" ഗാജി ഹമാദ് പറഞ്ഞു.
എന്നാൽ ഹമാസ് നടത്തിയ ഒക്ടോബർ 7 ആക്രമണത്തെ ഐക്യ രാഷ്ട്രസഭയിൽ പരസ്യമായി തള്ളിപ്പറയു കയും അപലപിക്കു കയും ചെയ്തു പലസ്തീൻ പ്രസിഡണ്ട് മഹമൂദ് അബ്ബാസിനെതിരെ നിശബ്ദത പാലിച്ച ഗാജി ഹമാദ് തങ്ങളുടെ പക്കലുള്ള ബന്ദികളെ ല്ലാം സുരക്ഷിതരാണെന്നും അവരെ മോചിപ്പിക്കണമെങ്കിൽ ഇസ്രാ യേൽ യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
2023 ഒക്ടോബർ 7 ന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണ ങ്ങളിൽ 1200 പേർ കൊല്ലപ്പെടുകയും 250 പേരെ അവർ ബന്ദികളാ ക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തെ പൂർണ്ണമായും ന്യായീ കരിച്ച ഗാജി ഹമാദ് ഇതല്ലാതെ തങ്ങൾക്കുമുന്നിൽ മറ്റു വഴികളി ല്ലായിരുന്നെന്നും കൂട്ടിച്ചേർത്തു.