കലിഫോർണിയ: കൂട്ടപ്പിരിച്ചുവിടൽ തുടർന്ന് ഗൂഗിൾ. പരസ്യ - മാർക്കറ്റിങ് വിഭാഗങ്ങളിലെ നൂറോളം ജീവനക്കാരെയാണ് പിരിച്ചുവിടാനൊരുങ്ങുന്നത്.
കഴിഞ്ഞ ആഴ്ചയും സമാനരീതിയിൽ ഗൂഗിൾ അസിസ്റ്റന്റ് , ഹാർഡ്വെയർ, എൻജിനിയറിങ് വിഭാഗങ്ങളിൽ നിന്ന് നിരവധി ജീവനക്കാരെ ഗൂഗിൾ പിരിച്ചുവിട്ടിരുന്നു.
ഇതിനു പിന്നാലെയാണ് കമ്പനി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി 100 പേരെക്കൂടെ വീണ്ടും പിരിച്ചുവിടുന്നത്