കൂട്ട പിരിച്ചുവിടലുമായി ഗൂഗിള്‍. 10 ശതമാനം വെട്ടിക്കുറച്ചു. മാനേജര്‍, ഡയറക്ടര്‍, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളാണ് വെട്ടിക്കുറയ്ക്കുന്നത്

ചില മാനേജ്‌മെന്റ് റോളുകള്‍ മാനേജ്‌മെന്റ് അല്ലാത്ത തസ്തികകളിലേക്ക് മാറ്റിയെന്നും മറ്റുള്ളവ പൂര്‍ണമായും ഒഴിവാക്കിയെന്നും സൂചനയുണ്ട്.

New Update
google345

ന്യൂഡല്‍ഹി: കൂട്ട പിരിച്ചുവിടലുമായി ഗൂഗിള്‍. മുന്‍നിര മാനേജ്‌മെന്റ് തസ്തികകളാണ് 10 ശതമാനം വെട്ടിക്കുറച്ചത്. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനാണ് പിരിച്ചുവിടലെന്ന് സിഇഒ സുന്ദര്‍ പിച്ചൈ വ്യക്തമാക്കി. മാനേജര്‍, ഡയറക്ടര്‍, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളാണ് വെട്ടിക്കുറയ്ക്കുന്നത്.

Advertisment

ചില മാനേജ്‌മെന്റ് റോളുകള്‍ മാനേജ്‌മെന്റ് അല്ലാത്ത തസ്തികകളിലേക്ക് മാറ്റിയെന്നും മറ്റുള്ളവ പൂര്‍ണമായും ഒഴിവാക്കിയെന്നും സൂചനയുണ്ട്.


പിരിച്ചുവിടലുകള്‍ 

2022 സെപ്റ്റംബറിലും ഗൂഗിള്‍ ഇത്തരമൊരു നീക്കം നടത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിലെ പിരിച്ചുവിടലുകള്‍ ഗൂഗിളിന്റെ ചരിത്രത്തിലെ ഏറ്റവും വലുതായിരുന്നു.


 അന്ന് 12,000 തസ്തികകളാണ് വെട്ടിക്കുറച്ചത്. ഏകദേശം ആറ് ശതമാനം തൊഴിലാളികളെ ഇത് ബാധിച്ചിരുന്നു.


എഐയുമായി ശക്തമായ മത്സരം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഓപ്പണ്‍ എഐ പോലുള്ള എതിരാളികളുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. 


എഐ കമ്പനികള്‍ തകര്‍പ്പന്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി, സെര്‍ച്ച് പോലുള്ള മേഖലകളില്‍ ഗൂഗിളിന്റെ ആധിപത്യത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. 


Advertisment