വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള താല്‍പ്പര്യത്തെ പിന്തുണച്ച് ആഗോള ശതകോടീശ്വരനും സ്പേസ് എക്സ്, ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌ക്.
'ഗ്രീന്‍ലാന്‍ഡിലെ ജനങ്ങള്‍ അമേരിക്കയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ അങ്ങനെ ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, അവരെ സ്വാഗതം ചെയ്യുന്നു', മസ്‌ക് ചൂണ്ടിക്കാട്ടി.
ഭൂരിഭാഗം ഗ്രീന്‍ലാന്‍ഡുകാരും സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നതായി സൂചിപ്പിക്കുന്ന കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയുടെ സമീപകാല വോട്ടെടുപ്പിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദ്വീപ് ഏറ്റെടുക്കുന്നതിന് ട്രംപ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മസ്‌കിന്റെ അഭിപ്രായപ്രകടനം, ഇത് അമേരിക്കയുടെ'സമ്പൂര്‍ണ ആവശ്യകത' എന്നും 'ദേശീയ സുരക്ഷ'എന്നും ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കലിനെ വിശേഷിപ്പിച്ചു.
2019 ലെ തന്റെ ആദ്യ ടേമില്‍ ഗ്രീന്‍ലാന്‍ഡ് വാങ്ങാനുള്ള ആശയം ട്രംപ് മുന്നോട്ട് വെച്ചിരുന്നെങ്കിലും ഗ്രീന്‍ലാന്‍ഡും ഡെന്‍മാര്‍ക്കും ഇതിനെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു.