Advertisment

ഖത്തറിൽ തീ പിടുത്തം; കോഴിക്കോട്യു സ്വദേശിയായ യുവാവ് പുക ശ്വസിച്ച് മരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update
pravasi

ദോഹ: ഖത്തറിൽ ഉണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ചേളന്നൂർ സ്വദേശി ഷഫീഖ്(36) ആണ് മരിച്ചത്. താമസ സ്ഥലത്ത് തൊട്ടടുത്ത റൂമിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ഉറക്കത്തിനിടെ മുറിയിലേക്കെത്തിയ പുക ശ്വസിച്ച് ഉണർന്ന ഷഫീഖ് ഉടൻ സുഹൃത്തുക്കളെ ഫോണിൽ വിളിച്ചെങ്കിലും പുറത്തേക്കിറങ്ങാൻ കഴിഞ്ഞില്ല. പകൽ സമയമായതിനാൽ വില്ലയിലെ മറ്റുള്ളവരെല്ലാം ഡ്യൂട്ടിയിലായിരുന്നു. 

Advertisment

തുടർന്ന് സിവിൽ ഡിഫൻസ് വിഭാഗം എത്തി വാതിൽ തുറന്നാണ് അകത്തു പ്രവേശിച്ചത്. ബോധരഹിതനായ നിലയിൽ കണ്ടെത്തിയ ഷഫീഖിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​നാലു ദിവസത്തോളം വെന്റിലേറ്റർ സഹായത്തോടെ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്. 

ഈ മാസം 19നായിരുന്നു റയ്യാനിൽ ഷഫീഖ് താമസിച്ചിരുന്ന വില്ലയിലെ തൊട്ടടുത്ത മുറിയിൽ ഷോർട്സർക്യൂട്ടിനെ തുടർന്ന് തീപിടിത്തമുണ്ടായത്. 
സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിങ് – സെയിൽസ് വിഭാഗത്തിൽ ജോലിചെയ്യുന്ന ഷഫീഖ് ഡ്യൂട്ടി കഴിഞ്ഞ് ഉച്ചയ്ക്ക് മൂന്നു മണിയോടെ റൂമിലെത്തി വിശ്രമിക്കുമ്പോഴായിരുന്നു സംഭവം. 

ഒൻപതു വർഷത്തോളമായി ഖത്തറിൽ പ്രവാസിയാണ് ഷെഫീഖ്. ഒരു വർഷം മുൻപാണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഒക്ടോബർ അഞ്ചിന് വീണ്ടും നാട്ടിലേക്ക് മടങ്ങാൻ ടി​ക്കറ്റെടുത്തിരിക്കുകയായിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വെള്ളിയാഴ്ച പുലർച്ചെയോടെ നാട്ടിലെത്തിക്കും. കാക്കുകുഴിയിൽ ചെത്തിൽ ഉമ്മറിന്റെയും ഖദീജയുടെയും മകനാണ്. ബുസൈറയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

Advertisment