റിയാദ് നഗരത്തിൽ ഓടിക്കൊണ്ടിരിക്കെ മിനി ബസിന് തീപിടിച്ചു

ഡ്രൈവറും അതിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും പുറത്തിറങ്ങി രക്ഷപ്പെട്ടതിനാൽ ആർക്കും പരിക്കില്ല

New Update
riyad

റിയാദ്: റിയാദ് നഗരത്തിൽ ഓടിക്കൊണ്ടിരിക്കെ മിനി ബസിന് തീപിടിച്ചു. കിങ് ഫഹദ് ഹൈവേയിൽ തിങ്കളാഴ്ച പകലാണ് സംഭവം. അപകടത്തിൽ ബസ് പൂർണമായും കത്തിനശിച്ചു.

Advertisment

വാഹനത്തിന് തീപിടിച്ചെന്ന് മനസിലായപ്പോൾ തന്നെ ഡ്രൈവറും അതിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും പുറത്തിറങ്ങി രക്ഷപ്പെട്ടതിനാൽ ആർക്കും പരിക്കില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. സിവിൽ ഡിഫൻസ് യൂനിറ്റുകൾ എത്തിയാണ് തീയണച്ചത്.

Advertisment