എയർപ്പോർട്ടിൽ നിന്ന് സുഹൃത്തിനെയും കൂട്ടി വരുന്നതിനിടെ കാറിൽ വെച്ച് ഹൃദയാഘാതം; റിയാദിൽ മലയാളി സാമൂഹികപ്രവർത്തകൻ മരിച്ചു

New Update
riyadh

റിയാദ്: റിയാദിൽ മലയാളി  സാമൂഹികപ്രവർത്തകൻ ഹൃദയാഘാതംമൂലം മരിച്ചു. റിയാദ് കൊയിലാണ്ടികൂട്ടം രക്ഷാധികാരി കോഴിക്കോട് കൊയിലാണ്ടി ഐസ് പ്ലാൻറ് റോഡിൽ ആബിദ നിവാസിൽ (അമൽ) ടി.വി. സഫറുല്ല (55) ആണ് മരിച്ചത്. എയർപ്പോർട്ടിൽ നിന്ന് സുഹൃത്തിനെയും കൂട്ടി വരുന്നതിനിടെ കാറിൽ വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.

Advertisment

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കെ.എം. സലീന (കൊല്ലം). കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻറും നഗരസഭ കൗൺസിലറുമായ കെ.എം. നജീബ് ഭാര്യ സഹോദരനാണ്. മക്കൾ: ഡോ. തൻഹ മറിയം, മുഹമ്മദ് അലൻ (മർക്കസ് ലോ കോളജ് വിദ്യാർഥി), അഫ്രിൻ സഫറുല്ല (വയനാട് ഡി.എം. മിംസ് വിദ്യാർഥി), ലയാൻ സഫറുല്ല (ഗോകുലം പബ്ലിക് സ്കൂൾ വടകര). പിതാവ്: പരേതനായ ഇബ്രാഹിം ഹാജി മലേഷ്യ. മാതാവ്: ഫാത്തിമ ആബിദ നിവാസ്. സഹോദരങ്ങൾ: തസ്ലി (പറമ്പത്ത്), തഫ്‌സീല (കൊയിലാണ്ടി), ഷബീർ അലി (ദുബൈ), മുക്താർ ഇബ്രാഹിം (ഖത്തർ).

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കളും കോഴിക്കോട് ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങും രംഗത്തുണ്ട്.

Advertisment