/sathyam/media/media_files/2024/10/15/rzmFBumx3U9I4aDERnil.jpg)
അബുദാബി : കലാലയം സാംസ്കാരിക വേദിയുടെ കീഴിൽ ആർ എസ് സി അബുദാബി സിറ്റി സോണിലെ നാദിസിയ്യ സെക്ടർ പ്രവാസി സാഹിത്യോത്സവ് 2024 അബുദാബി കെ സി എഫ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
6 യൂണിറ്റുകളിൽ നിന്നായി നൂറിൽപരം വിദ്യാർത്ഥികൾ ബഡ്സ് , കിഡ്സ് , സബ് ജൂനിയർ, ജൂനിയർ , സീനിയർ ജനറൽ തുടങ്ങി വിഭാഗങ്ങളിൽ വിവിധയിനം മത്സരങ്ങളിൽ പങ്കെടുത്തു. സെക്ടർ ചെയർമാൻ ഉനൈസ് അമാനിയുടെ അധ്യക്ഷതയിൽ മുൻ ആർ എസ് സി സോൺ കൺവീനർ ഹംസ നിസാമി ഉദ്ഘാടനം ചെയ്തു.
പ്രവാസി രിസാല എഡിറ്റർ സ്വദിഖ് മൻസൂർ സന്ദേശപ്രഭാഷണം നടത്തി. സുബൈർ ചെലവൂർ, ഇർഫാൻ, മഹ്ബൂബ് അലി, ആഷിഖ് അദനി, മർഷാദ് അമാനി, സാബിർ അലി, സുഫൈൽ സഖാഫി, റാഷിദ് മാസ്റ്റർ കൂരിയാട്, റാഫിദ് മുഈനി എന്നിവർ സംബന്ധിച്ചു. ജുനൈദ് അദനി സ്വാഗതവും അമീർ നെല്ലറ നന്ദിയും പറഞ്ഞു.
നാവിഗേറ്റ്, ഗാർഡൻ യൂണിറ്റുകൾ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. സെക്ടർ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പ്രതിഭകൾ ഒക്ടോബർ 27 ന് അബുദാബി ഫോക്ലോർ തിയേറ്ററിൽ നടക്കുന്ന സോൺ സാഹിത്യോത്സവിൽ മത്സരിക്കും.