/sathyam/media/media_files/2024/10/16/D6lMzgpjHBxbuG8sqRAy.jpg)
സൗദി: ജുബൈലിൽ ജോലിസ്ഥലത്ത് ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം കല്ലറ സ്വദേശിയായ സുധീർ ഖാൻ അബൂബക്കർ(48) ആണ് മരിച്ചത്. അബൂബക്കർ സൗദി അറേബ്യയിൽ ജുബൈലിൽ 17 വർഷമായി സീറ്റീസ് കമ്പനിയിലെ മെർസിഡന്ററായിട്ട് ജോലിയെടുക്കുകയാണ്. കുടുംബത്തോടൊപ്പം ജുബയിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന്റെ അടുത്താണ് താമസിക്കുന്നത് കുട്ടികൾ ഇതേ സ്കൂളിലെ വിദ്യാർഥികളാണ്.
പിതാവ് അബൂബക്കർ. മാതാവ് റഹ്മാ ബീവി. ഭാര്യ ഹസീന. മക്കൾ മുഹമ്മദ് സുഹൈൽ. മുഹമ്മദ് സുഹാൻ. ഷംസീൻ മുഹമ്മദ് ശുഹറോസ്. മൃതദേഹം അൽമാന ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കുകയാണ് പ്രവാസി വെൽഫെയർ ജനസേവ വിഭാഗം പ്രവർത്തകർ.
കൺവീനർ സലീം ആലപ്പുഴ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയും മറ്റു പേപ്പർ വർക്കിനും ചുമതലപ്പെടുത്തിയിരിക്കുന്നത് ദമാം എയർപോർട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കുവാനാണ് ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത് കല്ലറ പാങ്ങോട് സ്വദേശികൾ സുധീർഖാന്റെ മരണത്തിൽ ദുഃഖം അറിയിച്ചു. തിരുവനന്തപുരം ജില്ലാ അസോസിയേഷൻ. ഗൾഫ് മലയാളി ഫെഡറേഷൻ അനുശോദനം രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us