കെട്ടിടം തകർന്നു വീണു, ഒമാനിൽ ​ഗുജറാത്തി ദമ്പതികൾക്ക് ദാരുണാന്ത്യം; മരണപ്പെട്ടത് ഒമാനിലെ വാണിജ്യ വ്യവസായ രംഗത്തെ അതികായനായ പുരുഷോത്തം നീരാ നന്ദുവും ഭാര്യയും

New Update
gujarat

സൂർ: കെട്ടിടം തകർന്നു വീണു ഗുജറാത്തി ദമ്പതികൾക്ക് ദാരുണാന്ത്യം. ഒമാനിലെ വാണിജ്യ വ്യവസായ രംഗത്തെ അതികായനായ പുരുഷോത്തം നീരാ നന്ദു (88), ഭാര്യ പത്മിനി പുരുഷോത്തം (80) എന്നിവരാണ് മരിച്ചത്. 

Advertisment

ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. സൂറിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട മഴയിൽ കുതിർന്ന അദ്ദേഹം താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് മാറി താമസിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രാത്രി ഒരു മണിയോടെ അത്യാഹിതം സംഭവിക്കുന്നത്. അധികൃതരുടെ അഹോരാത്ര പരിശ്രമങ്ങക്കൊടുവിൽ രാവിലെ എട്ടര മണിയോടെയാണ് മൃത ദേഹം കണ്ടെടുക്കാനായായതു .

70 വർഷത്തോളാമായി സൂറിൽ കച്ചവടം നടത്തികൊണ്ടിരിക്കയായിരുന്ന നീരാ നന്ദു ഒമാനിലെ പഴയ കാലത്തെ ഒട്ടുമിക്ക വാണിജ്യ വ്യവസായ പ്രമുഖരുമായി വളരെ അടുത്ത ബന്ധനങ്ങൾ പുലർത്തിയിരുന്നു. ഒമാനിലെ തന്നെ ഏറ്റവും പഴയ കച്ചവടക്കാരൻ എന്ന നിലക്ക്, ചരിത്രനേഷികൾ സുൽത്താനേറ്റിന്റെ വളർയുടെ ചരിത്രങ്ങൾ തേടി അദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നു.

മലയാളി സമൂഹവുമായി വളരെ നല്ല സ്നേഹ ബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹത്തന്റെ വിടവാങ്ങലിൽ 20 വർഷത്തോളം അദ്ദേഹത്ത്തിന്റെ നിഴൽ പോലെ കൂടെ നടന്ന, ഒന്നിച്ചു ജോലി ചെയത മോഹൻ ഉൾപ്പെടെ നിരവധി പരിചയക്കാരുടെ നടുക്കം ഇതീവരെ മാറിയിട്ടില്ല

Advertisment