ഖത്തറില്‍ വാഹനാപകടം,  അഞ്ച് വയസുകാരനായ മലയാളി ബാലന്‍ മരിച്ചു

New Update
FIVE

ഖത്തർ; ഖത്തറിലെ താമസസ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ അഞ്ച് വയസുകാരനായ മലയാളി ബാലന്‍ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണന്‍ രാധാകൃഷ്ണ പിള്ളിയുടെയും അനൂജ പരിമളത്തിന്റെയും മകന്‍ അദിത് രഞ്ജു കൃഷ്ണന്‍ പിള്ളയാണ് മരിച്ചത്.

Advertisment

ബര്‍വാ മദീനത്തിലാണ് കുടുംബം താമസിക്കുന്നത്. താമസസ്ഥലത്തിന് എതിര്‍വശത്തുള്ള പാര്‍ക്കില്‍ കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. മലയാളി സ്ത്രീ ഓടിച്ചിരുന്ന വാഹനമാണ് ഇടിച്ചതെന്നാണ് വിവരം.

Advertisment