യുഎഇയിൽ നിന്ന് കുവൈറ്റിലേക്കുള്ള ചില വിമാനങ്ങൾ നാല് ദിവസത്തേക്ക് റദ്ദാക്കി ഇത്തിഹാദ്

New Update
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി ;അപകടത്തില്‍ റൺവേയിലെ സിഗ്നൽ ലൈറ്റുകൾ തകർന്നു ,  ആർക്കും പരിക്കില്ല ; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ദുബായ്: യുഎഇയുടെ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസ് കുവൈറ്റിലേക്കുള്ള ചില വിമാനങ്ങൾ റദ്ദാക്കി. നാല് ദിവസത്തേക്കാണ് വിമാനങ്ങൾ റദ്ദാക്കിയത്. ഒക്ടോബർ 30 മുതൽ നവംബർ 2 വരെയാണ് സർവീസ് നിർത്തിവെച്ചത്.

Advertisment

ഇ.വൈ 651 അബുദാബിയിൽ നിന്ന് കുവൈത്തിലേക്കും ഇ.വൈ 652 കുവൈറ്റിൽ നിന്ന് അബുദാബിയിലേക്കും പോകുന്ന വിമാനങ്ങളാണ് റദ്ദാക്കിയത്. നവംബർ 2 വരെ ടിക്കറ്റ് ബുക്ക്‌ ചെയ്ത യാത്രക്കാർക്ക് താമസസൗകര്യം നൽകുകയോ മുഴുവൻ തുക തിരികെ നൽകുകയോ ചെയ്യുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.

etihad.com/manage സന്ദർശിക്കുന്നതിലൂടെ ഫ്ലൈറ്റുകൾ ബുക്ക് ചെയ്‌തിട്ടുള്ള യാത്രക്കാരോട് യാത്ര സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാൻ അധികൃതർ നിർദേശിച്ചു. ബുക്കിംഗിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് ഉപഭോക്താക്കൾക്ക് എയർലൈനിൻ്റെ പ്രാദേശിക ഫോൺ നമ്പറുകളിലും തത്സമയ ചാറ്റിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ബന്ധപ്പെടാൻ സാധിക്കും.

Advertisment