ബഹ്‌റൈനിലെ ജീവകാരുണ്യ കലാസാംസ്‌കാരിക രംഗത്ത് ഇരുപത്തിഏഴു വർഷമായി ജൈത്രയാത്ര തുടരുന്ന കുടുംബ സൗഹൃദവേദി കേരളപിറവി ദിനം ആഘോഷിച്ചു. ജനറൽ സെക്രട്ടറി അജി പി ജോയ് സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രസിഡന്റ് സിബി കൈതരാത്ത് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി അജിത്ത് കണ്ണൂർ മുഖ്യപ്രഭാഷണം നടത്തി.വി സി ഗോപാലൻ,സയിദ് ഹനീഫ്,അബ്ദുൽ മൻഷീർ, ഹരീഷ് കെ പി, സലീം ചിങ്ങപുരം ,അബ്ദുൽ സലാം എ പി,അഖിൽ താമരശ്ശേരി, മോൻസി, എന്നിവർ ആശംസകൾ നേർന്നു . മുബീന മൻഷീർ, സുനീഷ് കേരളപ്പിറവി ഗാനങ്ങൾ ആലപിച്ചു.
പ്രോഗ്രാമിന് എന്റർടൈൻമെന്റ് സെക്രട്ടറി അൻവർ നിലമ്പൂർ നേതൃത്വം നൽകി.ചടങ്ങിൽ രജീഷ്, സുജിത്ത് സോമൻ, രാജേഷ്, ജയേഷ് താന്നിക്കൽ, ഇന്ദു രാജേഷ്,അമ്പിളി, ശിവാംബിക, ആയിഷ, മേരി എന്നിവരും സന്നിഹിതരായി. ട്രെഷറർ ഷാജി പുതുക്കൂടി നന്ദി പറഞ്ഞു