ബഹ്‌റൈൻ ഐ സി എഫ് അദ്‌ലിയ യൂണിറ്റ് സമ്മേളനം പ്രൗഡ ഗംഭീരമായി നടന്നു

New Update
manama

മനാമ: ബഹ്റൈൻ ഐ സി എഫ് അദ്ലിയ യൂണിറ്റ് സമ്മേളനം സദസ്സിനെ സാക്ഷി നിർത്തി ബഹറെനിയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ഫസലുൽ ഹഖ് ഉദ്ഘാടനം ചെയതു. യൂണിറ്റ് പ്രസിഡൻ്റ് സൈഫുദ്ദീൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഐ സി എഫ് സീനിയർ വ്യക്തിത്വം അഷറഫ് സി. എച്ച് സമ്മേളന പ്രമേയം അവതരിപ്പിക്കുകയും പ്രവാസത്തിൻ്റെ അഭയകേന്ദ്രമായ ഐ സി എഫ് നെ പരിചയപ്പെടുത്തുകയും ചെയ്തു. 

Advertisment

എസ് വൈ എസിൻ്റെ എഴുപതാം വാർഷിക സമ്മേളത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് ഓട്ടിസം ബാധിച്ച കുട്ടികളുടെ ആയിരം അമ്മമാരെ സഹായിക്കാനുള്ള രിഫായി കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കുടുംബത്തെ യൂണിറ്റ് ഏറ്റെടുത്തു. പ്രവാസത്തിൽ 50 വർഷം പൂർത്തിയാക്കിയ കണ്ണൂർ കണ്ണാടി പറമ്പ് സ്വദേശി അബ്ദുൽ ഖാദർ എന്നവരെയും സാമൂഹിക പ്രവർത്തകൻ ഫസലുൽ ഹഖിനെയും യൂണിറ്റ് നേതൃത്വം പൊന്നാടയണിയിച്ച് ആദരിച്ചു. 

ഐസിഎഫ് മുഖപത്രമായ പ്രവാസി വായനയുടെ കാമ്പയിൻ പ്രഖ്യാപനം ഹാഷിം പള്ളിക്കണ്ടി നിർവഹിച്ചു. അർഷാദ് വാഴോത്, അബ്ദുൽ മാലിക് എന്നിവർ ആശംസകൾ അർപ്പിച്ചു. കഴുത്തിനും കൈകൾക്കും ഉപകാരപ്രദമാകുന്ന വ്യായാമ മുറകളും സമ്മേളന വേദിയിൽ പരിശീലിപ്പിച്ചു. അഹമ്മദ് സഖാഫിയുടെ ദുആയോട് കൂടി ആരംഭിച്ച സമ്മേളനത്തിന് ജനറൽ സെക്രട്ടറി എൻ എസ് സൈനുദ്ദീൻ സ്വാഗതവും സംഘടന സെക്രട്ടറി സുൽഫിക്കർ നന്ദിയും പറഞ്ഞു

Advertisment