മക്ക : കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉംറ ചെയ്യാൻ വേണ്ടി മക്കയിൽ എത്തിയ സംഘത്തെ സൗദി കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയയുടെ നേതൃത്വത്തിൽ മക്ക കെഎംസിസി ചെയർമാൻ സുലൈമാൻ മാളിയേക്കൽ , മക്ക കെഎംസിസി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, മക്ക കെഎംസിസി വൈസ് പ്രസിഡന്റ് നാസർ കിൻസാര, മക്ക കെഎംസിസി വൈസ് ചെയർമാൻ ഹാരിസ് പെരുവളളൂർ, നജീബ് മടവൂർ എന്നിവർ ചേർന്ന് സ്വീകരണം നൽകി .
മുസ്ലിംലീഗ് നേതാവ് ഖാഇദുൽ ഖൗം ബാഫഖി തങ്ങളുടെ ഖബർ നേതാക്കളുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി .സാമൂഹിക സേവന രംഗത്ത് കെ എം സി സി നടത്തി വരുന്ന പ്രവർത്തനങ്ങൾ, പകരം വെക്കാനില്ലാത്തതാണന്നും വിമർശകർ പോലും പ്രശംസിക്കുന്ന ജീവകാരുണ്യ പ്രവർത്തനമാണ് കെഎംസിസി നടത്തികൊണ്ടിരിക്കുന്നത് എന്നും കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഒരുക്കിയ സൗജന്യ ഉംറ യാത്ര മാതൃകപരമാണെന്നും സൗദി കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ സ്വീകരണത്തിൽ അഭിപ്രായപ്പെട്ടു.
കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻ പൊയിൽ ജനറൽ സെക്രട്ടറി പി കെ ഇസ്ഹാഖ് ട്രഷറർ സുബൈർ കെ കെ സംസ്ഥാന സെക്രെട്ടറിമാരായ അഷ്‌റഫ് കാട്ടിൽ പീടിക ,ഫൈസൽ കണ്ടീത്തായ ജില്ല വൈസ് പ്രസിഡന്റ് മൊയ്‌തീൻ പേരാമ്പ്ര , സെക്രട്ടറി മുനീർ ഒഞ്ചിയം ഉംറ സംഘത്തിന്റെ ചീഫ് അമീർ അബ്ദുറസാഖ് നദ്‌വി എന്നിവർ സന്നിഹിതരായിരുന്നു