മക്ക. ഹജ്ജിനും ഉംറക്കും കൊണ്ടുവരുന്ന ഏജൻസികളുടെ ഉത്തരവാദിത്വമില്ലാത്ത സർവീസുകൾക്കെതിരെ പരാതി നൽകി ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്കും. വിദേശകാര്യ മന്ത്രാലയത്തിനും. ഇന്ത്യൻ പ്രധാനമന്ത്രിക്കും.
സൗദി ഇന്ത്യൻ എംബസിക്കും ഗൾഫ് മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരാതി നൽകി. ഹജ്ജിനും ഉംറക്കും ഏജൻസികൾ വലിയ പരസ്യം നൽകി വലിയ വാഗ്ദാനങ്ങൾ നൽകി.
ഏറ്റവും നല്ല സർവീസ് നൽകാമെന്നും പറഞ്ഞ് തീർത്ഥാടകരെ ഹാജിമാരുടെയും എത്തിക്കുകയും തീർത്ഥാടന സ്ഥലത്ത് മക്കയിലും മദീനയിലും കൃത്യതയില്ലാത്ത സർവീസുകൾ നൽകി രോഗികളായ ഹാജിമാരെ പ്രായം ചെന്നവരെയും ദുരിതത്തിൽ ആക്കുന്ന ഏജൻസികളുടെ കൃത്യത സർവീസും നിരീക്ഷിക്കുന്നതിനു വേണ്ടിയും ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി അയച്ചത്.
മക്കയിലും മദീനയിലും എത്തുന്ന ഹാജിമാർക്കും സൗദി ഗവൺമെന്റിന്റെ സർവീസ് ആണ് കൂടുതലും പല ഏജൻസികളും ഉപയോഗപ്പെടുത്തുന്നത് ഭീമമായ എമൗണ്ട് വാങ്ങി കൃത്യത ഇല്ലാതെ ഉംറക്കായി ഹജ്ജിനുമായി കൊണ്ടുവന്നd ദുരിതത്തിലാക്കുകയും ചെയ്യുന്ന ഏജൻസികളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്യും. ഇങ്ങനെ ഏജൻസികൾ നടത്തുന്ന ഏജൻസി മാനേജ്മെന്റിനെ നിയമനടപടിയിൽ കൊണ്ടുവരണമെന്നാണ് ഗൾഫ് മലയാളി ഫെഡറേഷൻ ആവശ്യപ്പെടുന്നത്.
സൗദി അറേബ്യയിൽ സൗദി ഗവർമെന്റിന്റെ ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെയും കീഴിൽ പ്രവർത്തിക്കുന്ന ഒട്ടനവധി സർവീസുകൾ ഏജൻസികൾ ഉപയോഗപ്പെടുത്തി ഏജൻസിയുടെ സർവീസിൽ ഉൾപ്പെടുത്താറുണ്ട്. ഈ സർവീസുകളെല്ലാം സൗദി ഗവർമെന്റ് ഫ്രീയായി നൽകുന്നതാണ്.
ഹാജികളെയും തീർത്ഥാടകരെയും ഹറമിന്റെ അടുത്ത് ആണ് അക്കാമഡക്ഷൻ എന്ന് പറഞ്ഞ് വളരെ ദൂരങ്ങളിൽ താമസം സ്ഥലം നൽകി രോഗികളായ ഹാജിമാർക്ക് തീർത്ഥാടകർക്കും ദുരിതത്തിൽ ആക്കുന്ന ഏജൻസികൾ ആണ് ചിലർ. ഇവർക്കെതിരെയാണ് പരാതിയുമായി എത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ 150 ഓളം വരുന്ന ഉംറ തീർത്ഥാടകർ മക്കയിലും മദീനയിലും ദുരിതത്തിലാക്കിയ ശേഷം മുങ്ങിയ ഏജൻസി. ഇന്ത്യൻ നമ്പർ സിയും സാമൂഹ്യപ്രവർത്തകരുടെയും ഇടപെടലാണ് തിരിച്ചു മടങ്ങുന്നതിനു വേണ്ടിയുള്ള സഹായം നൽകിയത്.
ഈ രീതിയിലുള്ള പ്രവർത്തനങ്ങളെ ആണ് കൃത്യമായി നിരീക്ഷിക്കുവാനും കൃത്യതയില്ലാതെ സർവീസ് നടത്തുന്നവരെ നിയമനടപടിയിൽ കൊണ്ടുവരുന്നതിന് വേണ്ടി ആവശ്യപ്പെട്ടു പരാതി നൽകിയത്. ഗൾഫ് മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ. ഹജ്ജ് ഉംറ വെൽഫെയർ സർവീസ് ഷനിയസ് കുന്നിക്കോട്. തുടങ്ങിയവർ പരാതി നൽകി...