ദുബായ്: യൂ എ ഇ യിലെ ചെട്ടികുളങ്ങര അമ്മ ഭക്തരുടെ കൂട്ടായ്മയായ ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാസമിതി ദുബായ് ചാപ്റ്ററിന്റെ (ക്യാപ്സ് ദുബായ് ) മഹോത്സവവും പതിനഞ്ചാമത് വാർഷികവും 2025 ജനുവരി 18,19 തീയതികളിൽ അജ്‌മാൻ ജർഫിലുള്ള ഇന്ത്യൻ അസോസിയേഷൻഹാളിൽ വെച്ച് നടക്കും.
ഓണാട്ടുകരയുടെ രുചിപ്പെരുമയേറുന്ന മുതിരപ്പുഴുക്ക്, അസ്ത്രം തുടങ്ങി എട്ടു കൂട്ടം വിഭവങ്ങൾ അടങ്ങിയ കഞ്ഞിസദ്യ, പ്രസിദ്ധമായ കുത്തിയോട്ടം എന്ന അനുഷ്‌ഠാനത്തിന്റെ കലാംശമായ കുത്തിയോട്ടപാട്ടും ചുവടും, നയന മനോഹരങ്ങളായ അംബരചുംബികളായ 13 കെട്ടുകാഴ്ചകളും, നാമാർച്ചനകളും, വാദ്യമേളഘോഷങ്ങളും,നൃത്തകലാരൂപങ്ങളും, വിശേഷാൽ പൂജകളും തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് രണ്ടു ദിവസങ്ങളിലായി അരങ്ങേറുക.
ഉത്സവത്തിന്റെ നടത്തിപ്പിന് മോഹൻലാൽ വാസുദേവൻ (പ്രസിഡന്റ്) ഹരികൃഷ്ണൻ (സെക്രട്ടറി) ഉണ്ണികൃഷ്ണപ്പിള്ള (കൺവീനർ) എന്നിവരടങ്ങിയ ഭരണസമിതിയാണ് നേതൃത്വം നൽകുന്നത്.