സൗദിയിൽ പള്ളിയിൽ  നമസ്കാരത്തിനിടെ ഇടുക്കി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

New Update
behrin

റിയാദ്: പള്ളിയിൽ സുബ്ഹി നമസ്കാരത്തിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ഇടുക്കി, തൊടുപുഴ സ്വദേശി അൻസാർ ഹസ്സൻ(48) ആണ് മരിച്ചത്. 

Advertisment

സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിന് സമീപം നാരിയയിലെ ലേബർ ക്യാമ്പിനോട് ചേർന്നുള്ള പള്ളിയിൽ വച്ചാണ് സംഭവം. 
നമസ്‌കാരത്തിനിടെ രണ്ടാമത്തെ റക്അത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മുവാസാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

അൽ സുവൈദി കമ്പനിയുടെ കീഴിൽ അൽ മആദിൻ ഫോസ്ഫേറ്റിൽ ഇലക്ട്രിക്കൽ ടെക്‌നിഷ്യനായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം മുവാസാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയായതിന് ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

Advertisment