ബഹ്റൈനിൽ 2020 വധൂ-വരന്മാർ ഒരേ വേദിയിൽ വിവാഹിതരായി

author-image
ബഷീര്‍ അമ്പലായി
Updated On
New Update
behrin

മനാമ: ബഹ്റൈനിൽ ഏറ്റവും വലിയ സമൂഹ വിവാഹം സംഘടിപ്പിച്ച് ഖലീഫ ബിൻ സായിദ് ഫൗണ്ടേഷനും.. ആർ.എച്ച്.എഫും മാതൃകയായി.
സാഖിറിലെ ബഹ്‌റൈൻ സർവകശാല യുവജനകാര്യങ്ങൾങ്ങൾക്കുള്ള ഹമദ് രാജാവിൻ്റെ പ്രതിനിധിയും മകനുമായ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ ബഹ്റൈൻ ജനതയെ സാക്ഷിയാക്കി നടന്ന പതിമൂന്നാമത് സമൂഹ വിവാഹത്തിൽ രണ്ടായിരത്തി ഇരുപത് വിവാഹമൊരുക്കി മഹനീയമായത്

Advertisment

ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ ഫൗണ്ടേഷൻ. റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനുമായി സഹകരിച്ചാണ് രാജ്യംകണ്ട മഹത്തരമായ ഏറ്റവും വലിയ മംഗല മൊരുക്കിയത്.

ബഹ്റൈൻ യുവജനങ്ങളിൽ സ്ഥിരതയുള്ള കുടുംബ ബന്ധങ്ങൾ കെട്ടിപ്പടുക്കുവാനും സാമ്പത്തികം തടസ്സമാവാതിരിക്കാനും പിന്തുണച്ചതിന് ആർ എച്ച് എഫിൻ്റെ ഓണറ്റി പ്രസിഡൻ്റ് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫക്കും. യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാനും. ശൈഖ് നാസർ നന്ദി പറഞ്ഞു.

ബഹ്റൈൻ യുഎഇ ബന്ധങ്ങളെയും. സാമൂഹ്യക സംരഭങ്ങൾക്ക് യുഎഇ നൽകുന്ന അതിരറ്റ സംഭാവനകളെയും ശൈഖ് നാസർ എടുത്ത് പറഞ്ഞ് നവദമ്പതികൾക് ആശംസകൾ നേർന്നു.

മാനുഷിക സംരഭങ്ങളെ പിന്തുണച്ചതിന് ബഹ്റൈൻ യുഎഇ നേതൃത്വത്തിനും ആർ എച്ച് എഫ് സെക്രട്ടറി ജനറൽ ശൈഖ് അലി ബിൻ ഖലീഫ അൽ ഖലീഫ നന്ദി പറഞ്ഞു ബഹ്‌റൈനിലെ സമൂഹ വിവാഹങ്ങളിൽ ഫൗണ്ടേഷൻ്റെ പങ്കിനെയും ശൈഖ് അലി അഭിനന്ദിച്ചു.

Advertisment