/sathyam/media/media_files/2026/02/28/war-ir-2026-02-28-18-32-31.jpg)
ജിദ്ദ: യു എ ഇ തലസ്ഥാനമായ അബുദാബിയിലും ദുബായ്ക്ക് സമീപവും ശനിയാഴ്ച വൻ സ്ഫോടനം ഉണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സൗദി തലസ്ഥാനമായ റിയാദിൽ സ്ഫോടനങ്ങൾ നടന്നതായി എഎഫ്‌പിയും റിപ്പോർട്ട് ചെയ്തു,
അതേസമയം പ്രത്യാക്രമണമായി മേഖലയിലെ അമേരിക്കൻ താവളങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് ഇറാൻ അവകാശപ്പെട്ടു. നിരവധി ഇറാനിയൻ മിസൈലുകൾ രാജ്യം തടഞ്ഞതായി യു എ ഇയുടെ സ്റ്റേറ്റ് ന്യൂസ് ഏജൻസി അറിയിച്ചു.
ബഹ്‌റൈനിലും സ്‌ഫോടനങ്ങൾ കേട്ടു, പൗരന്മാരോടും താമസക്കാരോടും അഭയം തേടാൻ ആഹ്വാനം ചെയ്യുന്ന സൈറണുകൾ രാജ്യത്തുടനീളം മുഴങ്ങിയതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ ഒരു മിസൈൽ വീഴുന്നതായ ചിത്രങ്ങലും പ്രചരിക്കുന്നുണ്ട്. യു എസ് നാവിക താവളം സ്ഥിതി ചെയ്യുന്ന ബഹ്‌റൈനിലെ ജുഫൈർ പ്രദേശത്ത് നിന്ന് പുക ഉയരുന്നത് കണ്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
അമേരിക്കയുടെ അഞ്ചാം കപ്പൽപ്പടയുടെ സർവീസ് സെന്ററിന് നേരെ മിസൈൽ ആക്രമണം നടന്നതായി ബഹ്‌റൈൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം, ഖത്തർ ലക്ഷ്യമിട്ടുള്ള നിരവധി ആക്രമണങ്ങൾ വിജയകരമായി തടഞ്ഞതായി ഖത്തർ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ഖത്തർ ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും വീടിനുള്ളിൽ തന്നെ തുടരാനും അത്യാവശ്യമില്ലെങ്കിൽ യാത്ര ഒഴിവാക്കാനും അഭ്യർത്ഥിച്ചു.
കുവൈറ്റ്, യു എ ഇ, ഖത്തർ എന്നീ രാജ്യങ്ങൾ താൽക്കാലിക വ്യോമാതിർത്തി അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us