ട്രംപിന്റെ പുതിയ നയം: സ്വന്തം രാജ്യത്തേയ്ക്ക് അവധിക്ക് നാട്ടിൽ പോയ ജീവനക്കാരെ തിരിച്ചുവിളിപ്പിച്ച് മൈക്രോസോഫ്റ്റ്

ട്രംപ് നിയമം കടുപ്പിച്ചതോടെ എച്ച്–1ബി, എച്ച്–4 വീസയുള്ളവർ അടുത്ത കുറച്ചുകാലത്തേക്കു യുഎസിൽ തന്നെ തുടരണമെന്നു ഉത്തരവിട്ട് മൈക്രോസോഫ്റ്റ് കമ്പനി

New Update
microsoft 1

വാഷിങ്ടൻ∙: ഡോണൾഡ് ട്രംപ് നിയമം കടുപ്പിച്ചതോടെ  എച്ച്–1ബി, എച്ച്–4 വീസയുള്ളവർ അടുത്ത കുറച്ചുകാലത്തേക്കു യുഎസിൽ തന്നെ തുടരണമെന്നു ഉത്തരവിട്ട് മൈക്രോസോഫ്റ്റ്  കമ്പനിയും. ഈ വിസകളുള്ളവരും നിലവിൽ യുഎസിനു പുറത്തുള്ളവരുമായ ജീവനക്കാർ സമയപരിധിക്ക് മുമ്പായി നാളെയോടെ തിരികെ എത്തണമെന്നു കമ്പനി നിർദേശിക്കുന്നുവെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ്  ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  

Advertisment

അതേസമയം, ജെപിമോർഗന്റെ ഔട്‌സൈഡ് ഇമിഗ്രേഷൻ കൗൺസിലും എച്ച്–1ബി വിസയുള്ളവരോട് കൂടുതൽ നിർദേശം ലഭിക്കുന്നതുവരെ അമേരിക്കയിൽ തുടരാനും രാജ്യാന്തര യാത്രകൾ ഒഴിവാക്കാനും നിർദേശിച്ചതായും റോയിട്ടേഴ്സിന്റെ റിപ്പോർട്ടിലുണ്ട്.  യുഎസിനു പുറത്തുള്ളവർ സെപ്റ്റംബർ 21 ഈസ്റ്റേൺ ടൈം അർധരാത്രി 12.01ന് മുൻപായി രാജ്യത്ത് തിരികെ പ്രവേശിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. 

donald truimph america
Advertisment