ഹജ്ജ് വളണ്ടിയർമാർക്ക് പ്രവാസി വെൽഫയർ വെസ്‌റ്റേൺ പ്രൊവിൻസ് സ്വീകരണം നൽകി

ഹജ്ജ് വളണ്ടിയർമാർക്ക് പ്രവാസി വെൽഫയർ വെസ്‌റ്റേൺ പ്രൊവിൻസ് സ്വീകരണം നൽകി

New Update
hajj volunteer

പ്രവാസി വെൽഫയർ വെസ്‌റ്റേൺ പ്രൊവിൻസ് ഹജ് വളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റ് കൈമാറുന്നു.

ജിദ്ദ : ഈ വർഷത്തെ ഹജ്ജ് വേളയിൽ പ്രവാസി വെൽഫയറിന്റെ കീഴിൽ വളണ്ടിയർ സേവനം നടത്തിയ പ്രവർത്തകർക്ക് പ്രവാസി വെൽഫയർ വെസ്‌റ്റേൺ പ്രൊവിൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണ ചടങ്ങിന്റെ ഉദ്ഘാടനം  വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഓൺലൈൻ ആയി നിർവഹിച്ചു. 

Advertisment

വളണ്ടിയർ സേവന രംഗത്ത് ടീം വെൽഫയർ നാട്ടിൽ ചെയ്തു കൊണ്ടിരിക്കുന്ന സേവന പ്രവർത്തനങ്ങളെ ഓർമിപ്പിച്ച സംസ്ഥാന അധ്യക്ഷൻ,    പെരുന്നാൾ അവധി ദിനങ്ങൾ ഹാജി മാരെ സേവിക്കുന്നതിനായി മാറ്റിവെച്ച്  മാതൃക കാണിച്ച പ്രവർത്തകരെ പ്രത്യകം അഭിനന്ദിച്ചു. വരും വർഷങ്ങളിൽ സൗദിയുടെ വിവിധ പ്രൊവിൻസിൽ ഉള്ള പ്രവർത്തകരെ കൂടി ഉൾകൊള്ളിച്ചു കൂടുതൽ വിപുലമായ രീതിയിൽ വളണ്ടിയർ പ്രവർത്തനങ്ങൾ തുടരണമെന്നും  അദ്ദേഹം ഓർമിപ്പിച്ചു. 

പ്രവാസി വെൽഫയർന്റെ സൗദി നാഷണൽ കമ്മിറ്റി സെക്രെട്ടറി റഹീം ഒതുക്കുങ്ങൽ നേതൃത്വം നൽകിയ ചടങ്ങിൽ വെസ്‌റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. വളണ്ടിയർ ക്യാപ്റ്റൻ ഉസാമ സ്വാഗതവും  ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു  വളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പ്രസിഡന്റ് ഉമറുൽ ഫാറൂഖ് നിർവഹിച്ചു.

saudi jidha
Advertisment