ഹമാസ് ആയുധങ്ങൾ വെച്ച് കീഴടങ്ങണമെന്ന് ഡൊണാൾഡ് ട്രംപ്; ഗാസ പദ്ധതിയുടെ രണ്ടാം ഘട്ടം ട്രംപ് പ്രഖ്യാപിച്ചു

 'ഞാന്‍ ഹമാസുമായി സംസാരിച്ചു, നിങ്ങള്‍ ആയുധങ്ങള്‍ ഉപേക്ഷിക്കുമോ എന്ന് ചോദിച്ചു? അവര്‍ പറഞ്ഞു, ഞങ്ങള്‍ ആയുധങ്ങള്‍ ഉപേക്ഷിക്കും.'അദ്ദേഹം പറഞ്ഞു.

New Update
Untitled

ഗാസ: ഹമാസ് ആയുധങ്ങള്‍ വെച്ച് കീഴടങ്ങണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹമാസ് അങ്ങനെ ചെയ്തില്ലെങ്കില്‍ യുഎസ് വേഗത്തിലുള്ളതും ഒരുപക്ഷേ അക്രമാസക്തവുമായ നടപടി സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞു.

Advertisment

വൈറ്റ് ഹൗസില്‍ അര്‍ജന്റീനിയന്‍ പ്രസിഡന്റ് ജാവിയര്‍ മില്ലിയുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.


മധ്യസ്ഥര്‍ വഴിയാണ് താന്‍ ഹമാസിന് സന്ദേശം നല്‍കിയതെന്ന് ട്രംപ് പറഞ്ഞു . ഹമാസ് ആയുധം താഴെയിടും. അവര്‍ അങ്ങനെ ചെയ്തില്ലെങ്കില്‍, ഞങ്ങള്‍ അവരെ ആയുധം താഴെയിടാന്‍ നിര്‍ബന്ധിക്കും, അത് പെട്ടെന്ന് സംഭവിക്കും, ഒരുപക്ഷേ അക്രമാസക്തമായി, പക്ഷേ അവര്‍ ആയുധം താഴെയിടും' എന്ന് അദ്ദേഹം പറഞ്ഞു.


 'ഞാന്‍ ഹമാസുമായി സംസാരിച്ചു, നിങ്ങള്‍ ആയുധങ്ങള്‍ ഉപേക്ഷിക്കുമോ എന്ന് ചോദിച്ചു? അവര്‍ പറഞ്ഞു, ഞങ്ങള്‍ ആയുധങ്ങള്‍ ഉപേക്ഷിക്കും.'അദ്ദേഹം പറഞ്ഞു.

ഹമാസിന്റെ ആയുധങ്ങള്‍ എങ്ങനെ കൊണ്ടുപോകുമെന്നോ ആരെയാണ് ഉള്‍പ്പെടുത്തുകയെന്നോ ട്രംപ് വ്യക്തമാക്കിയിട്ടില്ല. ട്രംപിന്റെ 20 പോയിന്റ് ഗാസ പദ്ധതിയുടെ അടുത്ത ഘട്ടത്തിലെ ഒരു പ്രധാന ഭാഗമായിരുന്നു ഹമാസിനെ നിരായുധീകരിക്കല്‍.

Advertisment