ഗാസ: വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്ന് ഹമാസും ഇസ്രായേലും പരസ്പരം തടവുകാരെ മോചിപ്പിക്കാന്‍ തുടങ്ങി. ഇതിനെല്ലാം ഇടയില്‍, സമീപകാല സമാധാന കരാറില്‍ സംശയം ജനിപ്പിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ നിന്നുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തു വന്നിരിക്കുകയാണ്.
യുദ്ധം ആരംഭിച്ചതിന് ശേഷം 10,000 മുതല്‍ 15,000 വരെ പോരാളികളെ ഫലസ്തീന്‍ തീവ്രവാദി സംഘം റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ റിക്രൂട്ട്മെന്റുകള്‍ കൂടുതലും അവിവാഹിതരും പരിശീലനം ലഭിക്കാത്തവരുമാണ്. സംഘട്ടനത്തിനിടെ ഏതാണ്ട് അത്രതന്നെ ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടിരുന്നു
ഇസ്രയേലുമായുള്ള വെടിനിര്‍ത്തലിന് ശേഷം ഹമാസ് വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണെന്നാണ് മുന്നറിയിപ്പ്. യുദ്ധം ആരംഭിച്ചതിന് ശേഷം 10,000 മുതല്‍ 15,000 വരെ പോരാളികളെ ഫലസ്തീന്‍ തീവ്രവാദി സംഘം റിക്രൂട്ട് ചെയ്തിട്ടുണ്ട്.
ഗാസയെ തകര്‍ത്ത യുദ്ധത്തില്‍ ഇതുവരെ ഏകദേശം 46,000-ത്തിലധികം ആളുകള്‍ മരിച്ചു. പലസ്തീനിലും ഗാസ മുനമ്പിലും കടുത്ത മാനുഷിക പ്രതിസന്ധിക്ക് കാരണമായി. ഇസ്രയേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ ഉണ്ടായിട്ടും ഇറാന്‍ പിന്തുണയുള്ള തീവ്രവാദികള്‍ ഇസ്രായേലിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്.
വെടിനിര്‍ത്തലിന് ശേഷം തീവ്രവാദി സംഘം ഗാസയില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു, അവരുടെ സുരക്ഷാ അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിച്ചു
അതേസമയം, തങ്ങളുടെ ആക്രമണത്തില്‍ ഗാസയില്‍ 20,000 ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടതായാണ് ഇസ്രായേല്‍ സേന അവകാശപ്പെട്ടത്. എന്നാല്‍ ഈ കണക്കുകള്‍ ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.